ചൈനയുടെ ശ്രമങ്ങൾ പരാജയപ്പെട്ടെന്ന് ദലൈലാമ

ടിബറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അമേരിക്കയുടെ പ്രത്യേക കോർഡിനേറ്റർ ഉസ്ര സെയയുമായി ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ കൂടിക്കാഴ്ചക്കു നടത്തി. ടിബറ്റൻ ജനതയുടെ ചിന്താശേഷിയെ അട്ടിമറിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ പരാജയപ്പെട്ടെന്നും സോഷ്യലിസത്തിനും മാ‌ർക്സിസത്തിനും ചൈനയിൽ ഇപ്പോൾ സ്ഥാനമില്ലെന്നും ദലൈലാമ ആരോപിച്ചു.

ചൈന എത്ര ശ്രമിച്ചാലും ടിബറ്റൻ ജനതയുടെ മാനസിക നില മാറ്റാൻ സാധിക്കില്ലെന്ന് ദലൈലാമ പറഞ്ഞു. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെും ദീർഘമായ പാരമ്പര്യമുണ്ടെന്നും ദലൈലാമ കൂട്ടിച്ചേർത്തു.

ടിബറ്റിന്റെ പ്രവാസി ഭരണകൂടത്തിന്റെ പ്രസിഡന്റ് സിക്യോംഗ് പെൻപ സെറിംഗ്, പ്രതിനിധികളായ കലോൺ നോർസിൻ ഡോൾമ, നംഗ്യാൽ ചൊഡെപ്പ് എന്നിവരും അമേരിക്കയുടെ പ്രത്യേക കോർഡിനേറ്റർ ഉസ്ര സെയയും ചടങ്ങിൽ പങ്കെടുത്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനു വേണ്ടിയാണ് അമേരിക്കൻ പ്രതിനിധി ധരംശാലയിൽ എത്തിയിട്ടുള്ളത്. സന്ദർശനത്തിനിടെ ഇന്ത്യയിലുള്ള ടിബറ്റ് പാർലമെന്റ് , ടിബറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെർഫോമിംഗ് ആർട്സ്, ടിബറ്റ് മ്യൂസിയം എന്നിവ സന്ദർശിക്കും.