ചിന്താ ജറോമിന്റെ ശമ്പളം ഇരട്ടിയാക്കി, 2016 മുതൽ മുൻകാല പ്രാബല്യം

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ ശമ്പളം ഉയർത്താൻ ധനവകുപ്പിന്റെ അനുമതി ലഭിച്ചിരുന്നു. ചിന്ത ജെറോമിന്റെ ശമ്പളം 50,000 രൂപയിൽ നിന്നു 1 ലക്ഷം രൂപയായി ഉയർത്തി. മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം ഉയർത്തിയിരിക്കുന്നത്. ചിന്താ ജെറോമിനു 37.5ലക്ഷം രൂപ ഉടൻ ലഭിക്കും. പിണറായി വിജയനടക്കമുള്ള മന്ത്രിമാരുമായി ചിന്ത ജെറോമിന് നല്ല ബന്ധമാണുള്ളത്. ഇപ്പോഴത്തെ സർക്കാര് സഖാക്കൾക്ക് വേണ്ടി മാത്രമാണുള്ളതെന്ന് വ്യക്തം, പണമില്ലെന്നും കേന്ദ്രം കടം തരില്ലെന്നും പറഞ്ഞ് കരഞ്ഞുകൊണ്ട് നടക്കുകയാണ് ധനമന്ത്രി. കൊല്ലത്ത് മത്സരിക്കാനാണ് ചിന്ത ജെറോമിന് താൽപ്പര്യം. അടുത്ത തവണ അവിടെ ഇലക്ഷനിൽ മത്സരിക്കുമെന്ന കാര്യവും തീർച്ച.

2016 ഒക്ടോബറിലാണ് ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ആയത്. 2016 ഒക്ടോബർ മുതൽ 1 ലക്ഷം രൂപ ശമ്പളം ലഭിക്കണമെന്ന ചിന്ത ജെറോമിന്റെ ആവശ്യം രണ്ട് പ്രാവശ്യം ധനവകുപ്പ് തള്ളിയിരുന്നു. ഇതിനാണ് ഇപ്പോൾ അനുമതി ആയിരിക്കുന്നത്.

അതേസമയം, സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന കൊണ്ട് 2021 ജനുവരി വരെ ശമ്പളയിനത്തിൽ ചിന്ത കെെപ്പറ്റിയത് 37 ലക്ഷത്തിൽ അധികം രൂപയായിരുന്നു. ഇതിന്റെ വിവരാവകാശ രേഖ കഴിഞ്ഞ വര്ഷം പുറത്തുവന്നിരുന്നു. 2016ൽ സ്ഥാനമേറ്റത് മുതൽ ശമ്പളയിനത്തിൽ മാത്രം 37,27,200 രൂപയാണ് സർക്കാർ നൽകിയത്. ട്രാവൽ അലവൻസ് ഇനത്തിൽ 84,583 രൂപയും അനുവദിച്ചിട്ടുണ്ട്.

യുവജന കമ്മീഷൻ ചെയർപേഴ്സൺ എന്ന പേരിൽ സർക്കാർ അനാവശ്യ സ്ഥാനം നൽകി ചിലവ് വർദ്ധിപ്പിക്കുന്നുവെന്നും യുവജന കമ്മീഷനിലൂടെ കേരളത്തിലെ യുവാക്കൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന തരത്തിൽ നിരവധി ആക്ഷേപങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെ നൽകിയ വിവരാവകാശ രേഖയിലാണ് യുവജന കമ്മീഷൻ ചെയർപേഴ്സണായ ചിന്ത ജെറോമിന് ലക്ഷങ്ങൾ ശമ്പളമായി നൽകിയിരുന്നതായി പുറത്തുവന്നത്.