കാശ്മീരിൽ 32 വർഷങ്ങൾക്ക് ശേഷം സിനിമാ തിയറ്ററുകൾ തുറന്നു, മോദിയുടെ ഭരണ വിജയം

ജമ്മു കാശ്മീരിനു ഞായറാഴ്ച ചരിത്ര ദിനമായിരുന്നു. ജമ്മു കാശ്മീരിൽ 30 കൊല്ലങ്ങൾക്ക് ശേഷം ഞായറാഴ്ച സിനിമാ തിയറ്ററുകൾ തുറന്ന് പ്രവർത്തിച്ചു. സിനിമ കാണാൻ ചുരുക്കം ചിലർ വന്നു. വന്നവരിൽ 90%വും മുസ്ളീങ്ങൾ ആയിരുന്നു. ലോകത്തേ അനേകം സിനിമകൾക്ക് പിറവി എടുത്ത കാശ്മീരിൽ സിനിമകൾ ഇല്ലെന്നും തിയറ്റർ ഇല്ലെന്നും ഇപ്പോൾ മാത്രമാണ്‌ ലോകം അറിയുന്നത്. തിയറ്റർ എല്ലാം ഭീകരന്മാർ അടപ്പിക്കുകയും തകർക്കുകയും ചെയ്തിരുന്നു.

രാജ്യമാകെ മുസ്‌ലിംകൾക്ക് സിനിമ കാണാം. സിനിമയിൽ അഭിനയിക്കാം. കേരളത്തിൽ തന്നെ ആർക്കും വിലക്കില്ല. നമ്മുടെ മമ്മുട്ടിയും, ദുർഖറും, സിദ്ദിക്കും ഒക്കെ കാശ്മീരിൽ ആയിരുന്നു താമസിച്ചിരുന്നത് എങ്കിൽ എന്താകുമായിരുന്നു ഇന്നത്തേ അവരുടെ അവസ്ഥ എന്നോർക്കുമ്പോൾ മാത്രമാണ്‌ ഇതിന്റെ ഗൗരവം മലയാളികൾക്ക് മനസിലാക്കാനാവുക.

ഓർത്ത് നോക്കുക…ഗൾഫ് രാജ്യങ്ങളിൽ പോലും സിനിമാ തിയറ്ററുകൾ ഉണ്ട്. ലോകത്തേ ഭീകര രാജ്യമായ പാക്കിസ്ഥാനിൽ തിയറ്ററും സിനിമയും ഉണ്ട്. കാശ്മീരിൽ ഇല്ല. കാരണം അത്ര ഭീകരമായ ഇസ്‌ലാമിക ശരിയത്ത് നിയമത്തിനു കീഴിലായിരുന്നു അവിടെ ജനങ്ങൾ. അവിടെ ഉള്ള ഹിന്ദുവും ജൈനരും ബുദ്ധരും ക്രിസ്ത്യാനികളും സിഖ് കാരും എല്ലാം ഇത് അനുസരിച്ച് വരുകയായിരുന്നു. സിനിമ ഇല്ലാത്ത നാടും ഇന്ത്യയിലെ ഒരു സംസ്ഥാനവും ഒക്കെയായി കാശ്മീരിനെ ഭീകരർ മാറ്റുകയായിരുന്നു.

ആ ഭീകരമായ അന്ധകാര ദിനങ്ങളുടെ കറുത്ത ചിറകുകൾ അരിഞ്ഞ് കാശ്മീരിനു പൂർണ്ണ സ്വാതന്ത്ര്യം നല്കിയ നരേന്ദ്ര മോദി കാശ്മീർ ചരിത്രത്തിലും ഇന്ത്യാ ചരിത്രത്തിലും എന്നും ഓർമ്മിക്കപ്പെടും എന്നും ഉറപ്പ്. ഞായറാഴ്ച കാശ്മീരിൽ സിനിമ തിയറ്ററുകളുടെ ഉത്‌ഘാടനം നിര്വഹിച്ചിരിക്കുകയാണ് കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ.

പുൽവാമയിലും ഷോപിയാനിലും തിയേറ്ററുകൾ ഉദ്ഘാടനം ചെയ്തു. ജമ്മു കശ്മീരിന് അത് കൊണ്ട് തന്നെ ചരിത്ര ദിനം എന്ന് മനോജ് സിൻഹ അറിയിച്ചു. സിനിമാ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചതിനെ കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ സമാധാനം പുന:സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ശ്രമങ്ങൾ വിജയം കാണുന്നതിന്റെ മികച്ച ഉദാഹരണമായാണ് കണക്കാക്കപ്പെടുന്നത്.

കശ്മീരിലെ യുവാക്കളിൽ പലർക്കും ആദ്യമായാണ് തിയേറ്ററിൽ സിനിമ കാണാൻ കഴിയുന്നത്. കാശ്മീരിൽ സിനിമ തിയറ്റർ 30 കൊല്ലങ്ങൾക്ക് ശേഷം തുറക്കുമ്പോൾ കാശ്മീരിൽ 370 റദ്ദാക്കിയതിനെതിരേ ശബ്ദിച്ച കേരളത്തിലെ യു.ഡി എഫ് ഇടത് കക്ഷികൾക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്?. ഒരു സിനിമ പോലും നിരോധിച്ച ഭീകരമായ നാട്ടിലെ തീവ്രവാദികളേയാണ്‌ നരേന്ദ്ര മോദി ഉൻ മൂലനം ചെയ്തതെന്ന് അവർക്ക് സമ്മതിക്കേണ്ടിയിരിക്കുന്നു.

32 വർഷം മുമ്പ് ജമ്മു കാശ്മീരിന്റെ സിനിമാ ചരിത്രത്തിന് വിരാമമായി. കാശ്മീരിൽ തിയറ്ററുകൾ അടക്കാൻ ഇസ്‌ലാം നേതാക്കൾ ഫത്വ പുറപ്പെടുവിക്കുകയായിരുന്നു. ഇസ്ലാമിസ്റ്റുകളിൽ നിന്നുള്ള ഫത്‌വകൾ തീയേറ്ററുകൾ അടച്ചുപൂട്ടാൻ കാരണമായി. സിനിമകൾ നിരോധിക്കുകയും അത്തരം ഓഡിയോ – വിഷ്വൽ വിനോദങ്ങളെ “ഹറാം” എന്ന് മുദ്രകുത്തുകയും ആയിരുന്നു. ഇസ്ലാമിക തത്വങ്ങൾക്ക് വിരുദ്ധമായ എന്തെങ്കിലും പ്രവർത്തിച്ചാൽ കാശ്മീരിൽ കഴിഞ്ഞ മൻ മോഹൻ സിങ്ങിന്റെ കാലത്തൊക്കെ മനുഷ്യരെ വെടിവയ്ച്ച് കൊല്ലുകയായിരുന്നു. തിയറ്ററുകൾ അടക്കം ബോംബ് വയ്ച്ച് തകർത്തിട്ടും ഉണ്ട്. ഇന്ന് ചരിത്രം തന്നെ മാറി മറിഞ്ഞു. കാശ്മീരിലെ മുസ്ളീങ്ങൾ തന്നെയാണ്‌ ഇന്ന് തിയറ്റർ തുറന്നപ്പോൾ ആദ്യം തിയറ്ററിലേക്ക് കയറി വന്നത്. ബുർഖ ധരിച്ചും മുഖം മൂടിയും ഒക്കെയായി മുസ്ളീം സ്ത്രീകൾ ടിക്കറ്റെടുത്ത് പുതിയ തിയറ്ററിൽ കസേരകളിൽ നിരന്ന് ഇരുന്നു. അവർ നരേന്ദ്ര മോദിയുടെ പുതിയ കാശ്മീരിനു ഒപ്പം ജീവിക്കാൻ തുടങ്ങി എന്നും ഇത് വ്യക്തമാക്കുകയാണ്.

ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിലും ഭരണകൂടം സർക്കാർ ചിലവിൽ മൾട്ടിപർപ്പസ് സിനിമാ ഹാളുകൾ നിർമ്മിക്കുമെന്ന് പറഞ്ഞു. സിനിമകൾ പ്രദർശിപ്പിക്കുന്നതിനു പുറമേ, ഇൻഫോടെയ്ൻമെന്റ്, നൈപുണ്യ വികസന പരിപാടികൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കും മൾട്ടിപർപ്പസ് തിയേറ്ററുകൾ ഉപയോഗപെടുത്തും. നോക്കുക ഇതെല്ലാം കാശ്മീരിലെ ജനങ്ങൾക്ക് ചെയ്ത് നല്കുന്നത് കേന്ദ്ര സർക്കാർ ചിലവിലാണ്‌. കാശ്മീരികളെ നരേന്ദ്ര മോദി സിനിമ കാണിക്കാൻ തന്നെ തീരുമാനിച്ചപ്പോൾ തകർന്ന് വീഴുന്നത് കടുത്ത ഇസ്ളാമിക ശരിയത്ത് കാലഘട്ടമാണ്‌.

1990-ൽ ജമ്മു കശ്മീരിൽ ഇസ്ലാമിക ഭീകരത ആരംഭിക്കുന്നതിന് മുമ്പ്, താഴ്വരയിൽ ശ്രീനഗർ, അനന്ത്നാഗ്, ബാരാമുള്ള, സോപോർ, ഹന്ദ്വാര, കുപ്‌വാര എന്നിവിടങ്ങളിൽ 19 തിയറ്ററുകൾ ഉണ്ടായിരുന്നു. പിന്നീട് ഇതെല്ലാം പൂട്ടിച്ചു. ചില തിയറ്ററുകൾ ഷോപ്പുകൾ ആക്കിയപ്പോൾ ചിലത് രൂപ മാറ്റം വരുത്തി മദ്രസകളും പള്ളികളും വരെ ആക്കി മാറ്റി. സൗദി അറേബ്യയിലെ ഇസ്ലാമിക് റിപ്പബ്ലിക്കിൽ സിനിമാ തിയേറ്ററുകൾ വീണ്ടും തുറക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ തീരുമാനത്തെ അന്നത്തെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഭിനന്ദിച്ചപ്പോഴും കാശ്മീരിൽ ഭീകരന്മാർ തിയറ്റർ തുറക്കാൻ അനുവദിച്ചില്ല. ഓർക്കുക സൗദിയേക്കാൾ കടുത്ത ഇസ്ളാമിക സ്റ്റേറ്റാക്കി കാശ്മീരിനെ ഭീകരർ മാറ്റുവാൻ ശ്രമിക്കുകയായിരുന്നു. ഇപ്പോൾ ധീരനായ നരേന്ദ്ര മോദി ഇതെല്ലാം മാറ്റി എഴുതുകയാണ്‌. ഈ നേട്ടങ്ങളേയും മറ്റും ആർക്കാണ്‌ അനുകൂലിക്കാതിരിക്കാൻ ആവുക. ഈ നേട്ടം ഉണ്ടാക്കിയ മോദിക്ക് ആധുനിക സമൂഹം എങ്ങിനെ കൈയ്യടി നല്കാതിരിക്കും.