പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നു, വിജ്ഞാപനം പുറത്തിറക്കിയത് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. തിങ്കളാഴ്ച തന്നെ പൗരത്വ ഭേദഗതി വിജ്ഞാപനം പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ വിജ്ഞാപനം പുറത്തിറക്കുമെവന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.

പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ച് തുടങ്ങും. പാകിസ്ഥാന്‍, ബ്ലംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നി രാജ്യങ്ങളെലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികളാണ് കേന്ദ്രം ആരംഭിച്ചത്.

2019ലാണ് നിയമം പാസ്സാക്കിയത്. 2020ല്‍ നിയമം നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പിലാക്കിയിരുന്നില്ല. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷിക്കാന് സാധിക്കുന്നത്. അതേസമയം പൗരത്വ നിയമത്തിനെതിരെ ചില സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. അസമില്‍ വന്‍തോതില് സുരക്ഷാ കവചം ഒരുക്കിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.