ഇഡി പരിശോധനയ്ക്കിടെ എസി മൊയ്തീന്റെ വീടിന് മുന്നില്‍ സംഘര്‍ഷം

പാലക്കാട്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ സഹകരണ മന്ത്രി എസി മൊയ്തീന്റെ വീട്ടില്‍ ഇഡി പരിശോധന നടക്കുന്നതിനിടെ വീടിന് മുന്നില്‍ സംഘര്‍ഷം. എഡി മൊയ്തീന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വിരട്ടിയോടിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. അതേസമയം ഇഡിയുടെ പരിശോധന അവസാനിച്ചിട്ടില്ല. രാവിലെ ഏഴ് മണിയോടെയാണ് പരിശോധന ആരംഭിച്ചത്.

സഹകരണ ബാങ്ക് തട്ടിപ്പില്‍ 300 കോടിയുടെ ക്രമക്കേട് നടന്നതായിട്ടാണ് വിവരം. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അഞ്ച് പ്രധാന പ്രതികളും ഭരണസമിതി അംഗങ്ങളെയും പ്രതി ചേര്‍ത്തിരുന്നു. അതേസമയം എസി മൊയ്തിന്‍ വിഷയത്തില്‍ ഇടപെട്ടുവെന്നും തട്ടിപ്പ് പണത്തിന്റെ പങ്ക് പറ്റിയെന്നുമാണ് ആരോപണം. കേസില്‍ ജീവനക്കാരുടെ മൊഴിയും എസി മൊയ്തീന് എതിരാണ്.

തട്ടിപ്പ് നടക്കുമ്പോള്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു മൊയ്തീന് വിഷയം അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വിഷയം ഇഡി സമഗ്രമായി അന്വേഷിച്ച് വരുകയാണ്. പരിശോധന സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. കേരള പോലീസിനെ ഉള്‍പ്പെടെ വിവരം അറിയിക്കാതെയായിരുന്നു ഇഡിയുടെ നീക്കം.