വിയ്യൂര്‍ അതിസുരക്ഷാ ജയിലിലെ സംഘര്‍ഷം, കൊടി സുനി ഉള്‍പ്പെടെ പത്ത് തടവുകാര്‍ക്കെതിരെ കേസ്

തൃശൂര്‍. വിയ്യൂര്‍ ജയിലിലെ സംഘര്‍ഷത്തില്‍ പത്ത് തടവുകാര്‍ക്കെതിരെ കേസ്. കൊടി സുനി അടക്കം 10 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഗൂഢാലോചന, വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ആക്രമിക്കല്‍ എന്നി വകുപ്പുകള്‍ ചുമത്തി. ഇരു സംഘങ്ങളായി തിരിഞ്ഞ് അക്രമം നടത്തി. തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ചുവെന്നാണ് കേസ്.

ജയിലില്‍ നടന്ന സംഭവത്തില്‍ വിയ്യൂര്‍ പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കൊടി സുനിയാണ് കേസിലെ അഞ്ചാം പ്രതി. ജയില്‍ ജീവനക്കാരെ പ്രതികള്‍ മര്‍ദിച്ചത് കമ്പിവടികൊണ്ടാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ജയില്‍ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തെ കൊലക്കേസ് പ്രതികളും തമ്മിലാണ് ഏറ്റുമുട്ടിയത്.

സുനിയുടെ നേതൃത്വത്തുലുള്ള സംഘത്തിന്‍െ അക്രമത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കുണ്ട്. ഞായറാഴ്ച ഭക്ഷണ വിതരകണത്തിനിടെയാണ് തര്‍ക്കം ഉണ്ടായത്. ഭക്ഷണത്തിന്റെ അളവിനെ ചൊല്ലിയായിരുന്നു തര്‍ക്കം.