ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കുന്നു; എംഎം മണിയുള്ള പാർട്ടിയിൽ തുടരാനില്ല- എസ് രാജേന്ദ്രൻ

തൊടുപുഴ. സിപിഎം അംഗത്വം പുതുക്കുവാന്‍ ആലോചിക്കുന്നില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എംഎം മണി ഉള്ള പാര്‍ട്ടിയില്‍ തുടരുവാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ തല്‍ക്കാലം മറ്റൊരു പാര്‍ട്ടിയിലേക്കും പോകുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം എംഎം മണിക്കെതിരെ കടുത്ത ആരോപണങ്ങളാണ് രാജേന്ദ്രന്‍ ഉന്നയിക്കുന്നത്. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കുവാന്‍ ശ്രമിക്കുന്നു.

തന്നെ കള്ളക്കേസില്‍ കുടുക്കുവാന്‍ എംഎം മണിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് രാജേന്ദ്രനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നുള്ള എംഎം മണിയുടെ പ്രസംഗം പുറത്ത് വന്നത്.