സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടും; വനപാതകളില്‍ അടക്കം കര്‍ശന പരിശോധന

ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ചെറിയ വഴികളിലും വനപാതകളിലും അടക്കം പരിശോധന വേണമെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലിയിരുത്താന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ദിവസം 3000 ടെസ്റ്റുകള്‍ നടത്താനാണ് തീരുമാനം. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേകം ശുചിമുറികള്‍ അടക്കമുള്ള ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍ദേശം നല്‍കി.

ഹോട്ട്‌സ്‌പോട്ടുകളില്‍ ആരും പട്ടിണി കിടക്കേണ്ട അവസ്ഥ വരരുത്. എല്ലാ വീടുകളിലും ഭക്ഷണം എത്തിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.