കെ റെയിലിനെതിരെ വലിയ പ്രതിഷേധങ്ങളില്ല, മുഖ്യമന്ത്രി

കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങൾ ഉയർന്ന് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി. വിഷയത്തിൽ പ്രകോപനങ്ങൾ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് കോൺഗ്രസാണ്. ഇത്തരം പ്രവണതകളിൽ നിന്ന് പ്രതിപക്ഷം പിൻമാറണമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

മുഖ്യമനത്രിയുടെ വാക്കുകൾ, കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങൾ ഉയർന്ന് വന്നിട്ടില്ല. എങ്ങനെ എല്ലാം പ്രകോപനങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് പ്രതിപക്ഷം ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി തെറ്റായ ഇടപെടലുകളും പ്രകോപനം സൃഷ്ടിക്കലും പൊലീസിനെ അക്രമിക്കലും സർവ്വേ ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ നിന്ന് പ്രതിപക്ഷം പിൻമാറണം. ഇതിന് നേതൃത്വം കൊടുക്കുന്നത് കോൺഗ്രസാണ്. കോൺഗ്രസ് ഏത് രീതിയിലേക്ക് മാറുന്നുയെന്നതിന്റെ തെളിവാണ് ഇതിലൂടെ കാണുന്നത്. അവരുടെ ഇടയിലും ചിന്തിക്കുന്നവരുണ്ട്, വിഷയത്തിൽ യുഡിഎഫിനുള്ളിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ അക്രമത്തിലൂടെ യോജിപ്പുണ്ടാക്കാൻ ശ്രമിക്കരുത്. അത് നാടിന് വിനാശകരമാണ്. അതുകൊണ്ട് തെറ്റായ പ്രവണതകളിൽ നിന്ന് പിൻമാറണമെന്നാണ് പറയാനുള്ളത്.