സംസ്ഥാനത്തെ ഡാമുകളുടെ അവസ്ഥ വിലയിരുത്താന്‍ അടിയന്തര യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളുടെ അവസ്ഥ വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ഇന്ന് 10 മണിക്കാണ് യോഗം. അണക്കെട്ടുകള്‍ തുറക്കുന്ന സാഹചര്യം വിലയിരുത്താനാണ് മുഖ്യമന്ത്രിയുടെ | നേതൃത്വത്തില്‍ അടിയന്തര യോഗം ചേരുന്നത്.

അതേസമയം ഡാമുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

കക്കി അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും. പമ്ബ-കക്കാട് ആറുകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. തെന്മല ഡാമിന്‍റെ ഷട്ടറുകള്‍ 20 സെന്‍റി മീറ്റര്‍ വരെ ഉയര്‍ത്തും.