കല്ലട സുരേഷ് അനുപമയ്ക്ക് മുന്നില്‍ മുട്ടുകുത്തി, അര്‍ഹിക്കുന്ന ശിക്ഷ കല്ലടയ്ക്ക് വാങ്ങി നല്‍കി കയ്യടി നേടി അനുപമ

 

കൊച്ചിയില്‍ യാത്രക്കാരനെ ക്രൂരമായി തല്ലിച്ചതച്ച കല്ലട ബസിനെതിരെ നടപടിയെടുത്തത് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വന്‍വാര്‍ത്തയായിരുന്നു. കല്ലട ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേയ്ക്ക് ആണ് സസ്പെന്‍ഡ് ചെയ്തത്.

ുരേഷ് കല്ലടയെ രക്ഷിക്കാന്‍ ഉന്നതര്‍ പരിശ്രമിച്ചപ്പോള്‍ അവയെയെല്ലാം തകര്‍ത്തത് കളക്ടര്‍ ടിവി അനുപമയുടെ നിശ്ചയദാര്‍ഢ്യം മാത്രമാണ്. കലക്ടര്‍ ടി.വി.അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍ടിഎ (റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി) യോഗത്തിലാണ് തീരുമാനം. കെ.എല്‍.45 എച്ച് 6132 എന്ന ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. യോഗത്തില്‍ കല്ലട ഗ്രൂപ്പിന്റെ അഭിഭാഷകന്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നു. കുറ്റം ചെയ്തവര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പെര്‍മിറ്റ് റദ്ദാക്കാനാവില്ലെന്നുമായിരുന്നു അഭിഭാഷകന്റെ വാദം.

ഇതേ തുടര്‍ന്ന് വിശദമായ നിയമ പരിശോധനക്കായി ഫയല്‍ മാറ്റുകയായിരുന്നു. വൈകിട്ടോടെ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഒരു വര്‍ഷത്തേക്ക് പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാനുള്ള ആര്‍ടിഎയുടെ തീരുമാനം. യോഗത്തില്‍ കല്ലട ഗ്രൂപ്പ് ഉടമ സുരേഷ് കല്ലടയോടും ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരായില്ല.

ഏപ്രില്‍ 21ന് തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ രണ്ട് യാത്രക്കാരെ കൊച്ചിയില്‍ മര്‍ദിച്ചു റോഡിലിറക്കിവിട്ട സംഭവത്തിലെ പരാതിയിലാണ് പെര്‍മിറ്റ് റദ്ദാക്കുന്നത്. നടപടികള്‍ക്കായി എറണാകുളം ആര്‍ടിഒ, ബസ് റജിസ്റ്റര്‍ ചെയ്ത ഇരിങ്ങാലക്കുട ആര്‍ടിഒക്ക് കേസ് കൈമാറുകയായിരുന്നു. കേസില്‍ തീരുമാനമെടുക്കാതെ പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് തമിഴ്‌നാട് സ്വദേശിനിയെ മലപ്പുറത്ത് ബസില്‍ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതോടെയാണ് നേരത്തേ പെര്‍മിറ്റ് റദ്ദാക്കാന്‍ നിര്‍ദേശിച്ച ശുപാര്‍ശയും സജീവമായത്.

പെര്‍മിറ്റ് പെട്ടെന്നു റദ്ദാക്കിയാല്‍ ബസ് ഉടമ കോടതിയില്‍ പോകും. അങ്ങനെ വരുമ്പോള്‍ നിയമപരമായി പറഞ്ഞുനില്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയണമെന്നാണണ് വാദമുയര്‍ത്തിയത്. ഇതിലും അനുപമ ഇടപെട്ടു. അതിവേഗം നിയമോപദേശം തേടി. ഇതോടെ കല്ലടയ്ക്ക് വിലക്കും വന്നു. കളക്ടറുടെ കൃത്യമായ ഇടപെടലാണ് കല്ലടയ്ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാന്‍ കാരണം. കല്ലട സുരേഷ് യോഗത്തിന് എത്താഞ്ഞതും യോഗം വിളിച്ചത് അനുപമയായതിനാലാണ്. ഈ നടപടിയിലൂടെ അനുപമ വീണ്ടും കൈയ്യടി നേടുകയാണ്.