അമ്മയാണ്, രണ്ട് പെറ്റവളാണ്; റാംപില്‍ തിളങ്ങിയ പാര്‍വതി ജയറാമിനെ കളിയാക്കിയവര്‍ക്ക് മറുപടി

കഴിഞ്ഞ ദിവസങ്ങളിലായി നടി പാര്‍വ്വതി ജയറാമും മകള്‍ മാളവിക ജയറാമും ആണ് വാര്‍ത്തകളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നത്. കേരള ഗെയിംസിനോടനുബന്ധിച്ച്‌ വിവേഴ്‌സ് വില്ലേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയില്‍ റാംപ് വാക്ക് നടത്തിയതോടെയാണ് പാര്‍വ്വതി വാര്‍ത്തകളില്‍ വീണ്ടും നിറഞ്ഞ് നിന്നത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

പാര്‍വ്വതിയുടെ റാംപ് വാക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒപ്പം താരത്തിന്റെ ഫോട്ടോകള്‍ക്കടിയില്‍ നടിയ്‌ക്കെതിരെ ബോഡി ഷെയ്മിംഗ് കമന്റുകളും വന്നിരുന്നു. ഇപ്പോഴിതാ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി ഉയര്‍ത്തി എത്തിയിരിക്കുകയാണ് പാര്‍വ്വതിയുടെ ആരാധകര്‍. അവര്‍ ഒരു സ്ത്രീയാണെന്നും രണ്ട് മക്കളെ വളര്‍ത്തിയ അമ്മയാണെന്നും മാറ്റങ്ങള്‍ സ്വാഭാവികമാണെന്നും ആയിരുന്നു വിമര്‍ശിച്ച്‌ എത്തിയവര്‍ക്കുള്ള അരാധകരുടെ മറുപടി. അതേസമയം, ജയാറാമും പാര്‍വ്വതിയുടേയും മാളവികയുടേയും ചിത്രങ്ങള്‍ പങ്കുവെച്ച്‌ രംഗത്ത് എത്തിയിരുന്നു. എന്റെ ജീവിതത്തിലെ രണ്ട് പെണ്ണുങ്ങള്‍ തിളങ്ങുകയാണെന്നും അതില്‍ തനിക്ക് അഭിമാനം ഉണ്ടെന്നുമാണ് ചിത്രങ്ങള്‍ പങ്കുവെച്ച്‌ അദ്ദേഹം കുറിച്ചത്.

വിവാഹിതരേ ഇതിലേ.. എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. പ്രേക്ഷകര്‍ ഇന്നും നെഞ്ചോട് ചേര്‍ത്തുവെയ്ക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച താരം, നടന്‍ ജയറാമുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണ്.സിനിമാ രംഗത്തില്ലെങ്കിലും താരത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും വാര്‍ത്തകളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്.