വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന് വില കുറഞ്ഞു

ന്യൂഡല്‍ഹി. വാണുജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചകവാതകത്തിന് വില കുറഞ്ഞു. 19 കിലോ തൂക്കം വരുന്ന സിലിണ്ടറിന് 92 രൂപയാണ് കുറഞ്ഞത്. നിലവില്‍ 2034 രൂപയാണ് 19 കിലോ വരുന്ന വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില. മാര്‍ച്ചില്‍ 350 രൂപയുടെ വില വര്‍ധനവുണ്ടായിരുന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിന് വിലയില്‍ മാറ്റമില്ല.

അതേസമയം സംസ്ഥാനത്ത് ഇന്ന് മുതല്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കും. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെയാണ് വില വര്‍ധിക്കുക.ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 109.79 രൂപയിലേക്കും ഡീസലിന് 98.53 രൂപയിലേക്കും എത്തും.