40 കാരി പൈപ്പ് ശരിയാക്കാൻ ആൺകുട്ടിയെ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചതായി പരാതി

ആലപ്പുഴ. 14കാരനായ ആണ്‍കുട്ടിയെ 40 കാരി പീഡിപ്പിച്ചതായി പരാതി. കായംകുളത്താണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് 40 കാരി പീഡിപ്പിച്ചത്. വീട്ടിലെ പൈപ്പ് കേടായെന്നും ശരിയാക്കി തരണമെന്നും ആവശ്യപ്പെട്ട് വിളിച്ചതിന് ശേഷമാണ് ആണ്‍കുട്ടിയെ 40 കാരി പീഡിപ്പിച്ചത്.

വീട്ടില്‍ മറ്റ് ആരം ഇല്ലാത്ത സമയം നോക്കിയായിരുന്നും ലൈംഗിക ചൂഷണം. കുട്ടി പിന്നീട് വീട്ടില്‍ കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആണ്‍കുട്ടിക്ക് പീഡനത്തില്‍ പരിക്കേറ്റതായും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്.