ഒരാഴ്ചയായി വീട്ടില്‍ നിര്‍ത്തിയിട്ട കാറിന്റെ ഫാസ്ടാഗില്‍ നിന്നും തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിടിച്ചതായി പരാതി

തൃശൂര്‍. ഒരാഴ്ചയായി നിര്‍ത്തിയിട്ട കാറിന്റെ ഫാസ്ടാഗില്‍ നിന്നും ടോള്‍ പിടിച്ചതായി പരാതി. കൊച്ചി കടവന്ത്രയിലാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. എന്നാല്‍ ടോള്‍ പിടിച്ചതാകട്ടെ പാലിയേക്കരയിലും. കടവന്ത്ര പോണോത്ത് സൗത്ത് റോഡ് റോഷന്‍ എന്‍ക്ലേവില്‍ പ്രജീഷിന്റെ കാറാണ് ടോള്‍ പ്ലാസയിലൂടെ കടന്ന് പോയെന്ന് കാണിച്ച് ഫാസ്ടാഗില്‍ നിന്നും തുക പിടിച്ചത്.

ബുധനാഴ്ച രാവിലെ 11യ34നാണ് ഫാസ്ടാഗില്‍ നിന്നും തുക പിടിച്ചത്. ഫ്‌ലാറ്റിന് മുന്നില്‍ അഴുക്കുചാല്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഒരാഴ്ചയായി വാഹനം പുറത്തെടുത്തിട്ടില്ല. കടവന്ത്ര പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ടോള്‍ ബൂത്തിലെ നമ്പരില്‍ വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ലെന്നും പരാതിയുണ്ട്.

ടോള്‍ ബൂത്തികളിലെ ചില വാഹനങ്ങളുടെ ഫാസ്ടാഗ് വര്‍ക്ക് ചെയ്യാതെ വരുമ്പോള്‍ ജീവനക്കാര്‍ നേരിട്ട് നമ്പര്‍ ടൈപ്പ് ചെയ്യാറുണ്ട്. ഇത്തരത്തില്‍ സംഭവിച്ച പിഴവായിരിക്കും എന്നാണ് കമ്പനിയുടെ വിശദീകരണം.