കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യ ഭാഗികമായി മുസ്ലിം രാജ്യമായിരുന്നുവെന്ന് ബിജെപി

കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യ ഭാഗികമായി മുസ്ലിം രാജ്യമായിരുന്നു എന്ന് ബിജെപി. ബിജെപി വക്താവ് സുധാന്‍ശു ത്രിവേദിയാണ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് ഭരണകാലത്ത് സുപ്രിംകോടതി വിധിയുടെ മുകളില്‍ പോലും രാജ്യത്തെ വിവിധ ഇടങ്ങളില്‍ ശരീഅത്ത് നിയമം നടപ്പാക്കിയിരുന്നു എന്നും ത്രിവേദി ആരോപിച്ചു.

മഹാരാഷ്ട്രയിലെ അതിക്രമങ്ങളും ത്രിപുരയില്‍ മുസ്ലിം പള്ളികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളും ഹിന്ദുത്വക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് ത്രിവേദി പറഞ്ഞു. മഹാരാഷ്ട്രയില്‍ ഹിന്ദുത്വയെ അവഹേളിക്കാനും വര്‍ഗീയ ലഹള ഉണ്ടാക്കാനും തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധി പരിശീലനം നല്‍കുകയാണ്.