‘കർണാടകയിൽ കോൺഗ്രസ്- എസ്.ഡി.പി.ഐ- പി.എഫ്.ഐ സഖ്യം’ അനിൽ ആന്റണി

കർണാടകയിൽ കോൺഗ്രസ് – എസ്.ഡി.പി.ഐ- പി.എഫ്.ഐ സഖ്യമെന്ന് ബി ജെ പി നേതാവ് അനിൽ കെ ആന്റണി. എസ്.ഡി.പി.ഐ, പി.എഫ്.ഐ പിന്തുണയോടെയാണ് കർണാടകയിൽ കോൺഗ്രസ് ബി ജെ പിയെ നേരിടുന്നതെന്നും എന്റെ കണ്മുന്നിൽ ഞാൻ നേരിൽ കാണുകയാണെന്ന് അനിൽ കെ ആന്റണി കർമ്മന്യൂസിനോട് പറഞ്ഞു. കർമ്മ ന്യൂസ് സി ഇ ഒ, പി ആർ സോം ദേവുമായി കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ക്കിടെ ഫോണിൽ സംസാരിക്കുകയായിരുന്നു അനിൽ ആന്റണി.

ബി ജെപി ഡബിൾ എൻജിൻ സർക്കാർ എന്ന ലക്ഷ്യവുമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിൽ ഭരണ പ്രതിപക്ഷങ്ങൾ പറയുന്നപോലെ വർഗീയ പാർട്ടിയെന്ന് പറഞ്ഞു ബി ജെ പി യെ ആക്രമിക്കുന്ന കോൺഗ്രസ് കർണാടകയിൽ സത്യത്തിൽ വർഗീയത വളർത്താനാണ് ശ്രമിക്കുന്നത്. അവരാണ് വർഗീയമായി പ്രവർത്തിക്കുന്നത്. SDPI PFI കൂട്ടുകെട്ട് ഇത് വ്യക്തമാക്കുന്നു. കർണാടകത്തിൽ തീവ്രവാദ ശക്തികളുടെ പിന്ബലത്തിലാണെന്നു പറയേണ്ടിയിരിക്കുന്നു – അനിൽ ആന്റണി പറഞ്ഞു.

പഴ കോൺഗ്രസ് പാർട്ടി ഇന്ന് ഇല്ല. രാഹുലിന്റെ നേതൃത്വത്തിലുള്ള കോഗ്രസ് പാർട്ടിയാണ് ഇന്ന് ഉള്ളത്. എന്റെ കണ്മുന്നിൽ ഞാനിവിടെ കോൺഗ്രസ്, എസ്.ഡി.പി.ഐ- പി.എഫ്.ഐ സഖ്യമെന്നത് നേരിൽ കാണുകയാണ്. ഉഡുപ്പി മംഗലാപുരം പ്രദേശങ്ങളിലാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശാനുസരണം ഞാൻ പ്രചാരണ പരിപാടികൾക്കായി എത്തിയിരിക്കുന്നത്. വന്ന ദിവസം ഞാൻ കണ്ട മോദിജിയുടെ റോഡ് ഷോയിൽ രണ്ടര ലക്ഷത്തോളം പേരാണ് പങ്കെടുത്തിരുന്നത്. അനിൽ ആന്റണി പറഞ്ഞു.

അനിൽ അന്റണിമായുള്ള കർമ്മ ന്യൂസിന്റെ ടെലിഫോണിക് ഇന്റർവ്യൂ പൂർണമായും കാണുക.