ഗര്‍ഭനിരോധനം ഇവിടെ അഫ്‌ഗാനിൽ വേണ്ട – താലിബാന്‍

ഗര്‍ഭനിരോധനം അഫ്ഗാനില്‍ വേണ്ടെന്നും താലിബാന്‍. ഗര്‍ഭനിരോധന മാർഗങ്ങള്‍ മുസ്ലിം ജനസംഖ്യ കുറയ്ക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഗൂഢാലോചനയാ ണെന്നാണ് താലിബാൻ പറയുന്നത്. അഫ്ഗാനിസ്ഥാനില്‍ ഗര്‍ഭനിരോധന ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയതായി ഉത്തരവിറക്കി. ജനനനിരക്ക് നിയന്ത്രിക്കുന്ന ഒരു നടപടികളും പാടില്ലെന്നാണ് താലിബാന്‍റെ ഉത്തരവ്.

അഫ്ഗാനിസ്ഥാനിലെ രണ്ട് പ്രധാന നഗരങ്ങളിലാണ് ഇപ്പോള്‍ താലിബാന്‍റെ വിലക്ക്. കാബൂളിലെയും മസാര്‍ ഇ ഷെറീഫിലെയും മരുന്ന് കടക്കാര്‍ ഗര്‍ഭനിരോധന മരുന്നുകള്‍ വില്‍ക്കരുതെന്ന് താലിബാന്‍ വിലക്കിയ കാര്യം സ്ഥിരീകരിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ ഗര്‍ഭനിരോധന ഗുളികകളും ഡെപോ പ്രൊവേറ പോലെ ഗര്‍ഭം തടയാനുള്ള ഇഞ്ചക്ഷനുകളും നിരോധിച്ചുകഴിഞ്ഞു. ഉത്തരവിന് പിന്നാലെ രാജ്യത്തെ എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ കടകളിലും താലിബാന്‍ പ്രതിനിധികള്‍ എത്തി ഗര്‍ഭനിരോധന ഉത്പന്നങ്ങള്‍ അലമാരകളില്‍ നിന്നും എടുത്തുമാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ഗര്‍ഭമെടുക്കുന്ന വയറ്റാട്ടികളോടും ഗര്‍ഭനിരോധന ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരു തെന്ന് വിലക്കി. ഗര്‍ഭ നിരോധന സാമഗ്രികള്‍ വില്‍ക്കുന്ന കടകളില്‍ തോക്കുകളുമായി എത്തിയാണ് താലിബാന്‍ ഗര്‍ഭനിരോധന ഉല്‍പന്നങ്ങള്‍ കടകളില്‍ നിന്നും മാറ്റിയ ശേഷം നശിപ്പിക്കാന്‍ കടക്കാരോട് ആവശ്യപ്പെടുന്നത്. ഇതൊക്കെ പാശ്ചാത്യ സംസ്‌കാരമാണെന്നും അവയൊന്നും അഫ്ഗാനിസ്ഥാനില്‍ പ്രചരിപ്പിക്കരുതെന്നുമാണ് താലിബാന്‍ പ്രതിനിധികള്‍ കടയുടമകള്‍ക്ക് നല്‍കുന്ന താക്കീത്.

2021 ആഗസ്തിൽ അധികാരത്തിലെത്തിയ താലിബാൻ സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന ഏറ്റവും പുതിയ നിയന്ത്രണമാണിത്. നേരത്തെ സ്ത്രീകളുടെ ഉന്നതവിദ്യാഭ്യാസം തടഞ്ഞ് താലിബാന്‍ പുറത്തിറക്കിയ ഉത്തരവും ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ്. വനിതാ തൊഴിലാളികള്‍ക്കും താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അഫ്​ഗാനിസ്ഥാൻ താലിബാൻ അതികാരത്തിൽ വന്നതിന് ശേഷം വിചിത്രമായ വിലക്കുകളാണ് താലിബാൻ പുറപ്പെടുവിപ്പിക്കു്ന്നത്.

ഇസ്ലാമിക് ശരീയത്ത് നിയമം നടപ്പാക്കാൻ ഏതറ്റം വരെയും പോകുന്നവരാണ് താലിബാൻ ഭീകരർ .രണ്ടു പതിറ്റാണ്ടിന് ശേഷം താലിബാന്‍ ഭരണം വീണ്ടും വന്നപ്പോള്‍ അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ഒരു വിലയും ലഭിക്കാത്ത അവസ്ഥയായി .താലിബാൻ അതികാരത്തിൽ വന്നതോടെ അഫ്ഗാന് സഹായം നൽകുന്നത് പല രാജ്യങ്ങളും നിർത്തിയിരുന്നു. എന്നാൽ ചൈന അതിൽ നിന്നും ഇതുപരെ പിന്മാറിയിട്ടില്ല. താലിബാന്‍ അധികാരതോടെ അഫ്ഗാനിസ്ഥാനികൾ ദുരിതവും മാനുഷിക പ്രതിസന്ധികളും ദാരിദ്രവും കൊണ്ട് രാജ്യം പൊറുതിമുട്ടുകയാണ്.

താലിബാന്‍ അധികാരത്തില്‍ എത്തിയതിന് ശേഷം രാജ്യത്തെ അഞ്ച് ലക്ഷത്തി ലധികം ആളുകള്‍ക്ക് ജോലി നഷ്ടമായി. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം, വലിയ അളവിലുള്ള തൊഴിലില്ലായ്മ നിരക്കാണ് താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിട്ടുള്ളത്. പാർക്കിലും ജിമ്മുകളിലും സ്ത്രീകൾ പ്രവേശിക്കരുത്, പുരുഷനായ ബന്ധുവിന്റെ കൂടെയല്ലാതെ യാത്ര ചെയ്യരുത്, പുരുഷ ഡോക്ടർമാരെ സന്ദർശിക്കാൻ സ്ത്രീകളെ അനുവദിക്കില്ല തുടങ്ങി ഒട്ടനവതി നിയമങ്ങളാണ് താലിബാൻ സ്ത്രീകൾക്ക് നേരെ കൊണ്ട് വന്നിരിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾക്ക് യാതൊരു പ്രാധാന്യവും ഇല്ലെന്നു ആവർത്തിക്കുകയാണ് താലിബാൻ. അതിന്റെ ഭാഗമായ് അവിടങ്ങളിലെ സ്ത്രീകളുടെ വസ്ത്രശാലകളിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബൊമ്മകൾ പോലും തലയും മുഖവും മറച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

വിഗ്രഹാരാധന ഇസ്‍ലാമിൽ നിഷിദ്ധമാണെന്ന കാരണത്താലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ഇതിന് താലിബാൻ നൽകുന്ന വിശധീകരണം. സ്ത്രീകളുടെ അവകാശങ്ങൾക്കല്ല പ്രാധാന്യമെന്നാതാണ് താലിബാൻ വാദം. ശരീഅത്ത് നിയമം അനുസരിച്ചാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. സ്ത്രീകൾക്കുള്ള അവകാശങ്ങൾക്ക് പ്രാധാന്യമില്ല എന്നും താലിബാൻ പറയുന്നു. ഗര്‍ഭനിരോധന മാർഗങ്ങള്‍ മുസ്ലിം ജനസംഖ്യ കുറയ്ക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഗൂഢാലോചനയാണെന്നും ഗര്‍ഭനിരോധനം അഫ്ഗാനില്‍ വേണ്ടെയെന്നുമാണ്താലിബാന്റെ പുതിയ ഉത്തരവ്.