ദലിത് വിദ്യാര്‍ഥിനികള്‍ വിളമ്പിയ ഭക്ഷണം വലിച്ചെറിയാന്‍ ആവശ്യപ്പെട്ട് പാചകക്കാരന്‍

ഉദയ്പൂര്‍. ദലിത് വിദ്യാര്‍ഥിനികള്‍ വിളമ്പിയ ഭക്ഷണം വലിച്ചെറിയാന്‍ സര്‍ക്കാര്‍ സ്‌കൂളിലെ പാചകക്കാരന്‍ പറഞ്ഞതായി രക്ഷിതാക്കളുടെ പരാതി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ബറോഡയിലെ അപ്പര്‍ പ്രൈമറി സ്‌കൂളിലെ പാചകക്കാരനായ ലാല റാം ഗുര്‍ജാര്‍ ആണ് അറസ്റ്റിലായത്. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂളില്‍ ഇയാള്‍ ഉന്നത ജാതിയില്‍ പെട്ട കുട്ടികളെ കൊണ്ടാണ് ഭക്ഷണം വിളമ്പിക്കുന്നത്. എന്നാല്‍ അധ്യാപകന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ട് ദളിത് പെണ്‍കുട്ടികള്‍ ഭക്ഷണം വിളമ്പുകയായിരുന്നു. ഇതാണ് ഇയാളെ പ്രകോപിപ്പിച്ചത്.

ഇയാള്‍ കുട്ടികള്‍ ഭക്ഷണം വിളമ്പുന്നത് തയുകയും. കുട്ടികളെ ഭക്ഷണം കഴിക്കുന്നത് വിലക്കുകയും ചെയ്തു. ഭക്ഷണം വലിച്ചെറിയുവാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളില്‍ ചിലര്‍ ഭക്ഷണം വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഭക്ഷണം വിളമ്പിയ ദലിത് വിദ്യാര്‍ഥികള്‍ വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയായ ലാലാ റാമിനെ അറസ്റ്റ് ചെയ്തു.