വണ്ടിക്ക് ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് പോലീസ്

കഴിഞ്ഞ കുറേ ഏറെ കാലമായി കേരള പോലീസിന്റെ പല നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും പുറത്ത് എത്തുന്നുണ്ട്. കോവിഡും ലോക്ക്ഡൗണും കൂടി വന്നതോടെ സാധാരണക്കാരെ ജീവിക്കാന്‍ പോലും അനുവദിക്കാത്ത വിധത്തിലാണ് പോലീസ് നടപടികള്‍. പശുവിന് പുല്ല് ചെത്താന്‍ ഇറങ്ങുന്നവര്‍ക്കും, കുടുംബം പോറ്റാന്‍ മീന്‍ വിക്കുന്നവര്‍ക്കുമൊക്കെ പെറ്റി എഴുതി നല്‍കുകയും അവരുടെ മുന്നില്‍ ആളാവുകയും ചെയ്യുകയാണ് പോലീസ്. ഇത്തരത്തില്‍ മറ്റൊരു സംഭവമാണ് ഇപ്പോള്‍ പുറത്ത് എത്തുന്നത്. വണ്ടിക്ക് ഇന്‍ഷുറന്‍സില്ലെന്ന് പറഞ്ഞ് പോലീസ് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചിരിക്കുകയാണ്.

വണ്ടിയുടെ ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ വണ്ടി കൊണ്ടുപോകാം അല്ലെങ്കില്‍ ചാവി വാങ്ങി വയ്ക്കാം, ഇതില്ലാതെ മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചത് ശരിയാണോ എന്ന് യുവാവ് ചോദിക്കുന്നു. എന്തിനാണ് മൊബൈല്‍ തട്ടിപ്പറിച്ചതെന്ന് യുവാവ് ചോദിക്കുമ്പോഴും ഒരക്ഷരം പോലും മിണ്ടാതെ പ്രതികരിക്കാതിരിക്കുകയാണ് പോലീസ്.

പോലീസ് മൊബൈല്‍ തട്ടിപ്പറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്ത് എത്തിയിട്ടുണ്ട്. മൊബൈല്‍ ഒരു വ്യക്തിയുടെ ഏറ്റവും സ്വകാര്യമായ വസ്തുവാണ്. പല സ്വകാര്യതകളും ഓരോ വ്യക്തിയും സൂക്ഷിക്കുന്നത് മൊബൈലുകളിലാണ്. ഇത് ഒരു ലോക്കല്‍ പോലീസിനോ എസ് ഐക്കോ, എന്തിന് ഏറെ പറയുന്നു ഡിജിപിക്കോ പോലും പിടിച്ചെടുക്കാനുള്ള അധികാരം ഇല്ല. ഗുരുതരമായ ജാമ്യമില്ലാ ക്കേസുകളില്‍ പ്രതികള്‍ ആയവരുടെ മൊബൈലുകള്‍ അന്വേഷണത്തിന്റെ ഭഗമായി ഇമ്മീഡിയറ്റ് ആയി പോലീസിനു പ്രത്യേക ഉത്തരവൊന്നും ഇല്ലാതെ പിടിച്ചെടുക്കാം. എന്നാല്‍ സാധാരണക്കാരുടെ മൊബൈല്‍ ഒരു കാരണവശാലും പോലീസിനു പിടിച്ചെടുക്കാനോ കൈവശം ബലമായി വയ്ക്കാനോ അധികാരമില്ല. മൊബൈല്‍ ബലമായി പോലീസ് വാങ്ങി എന്ന ഈ സംഭവത്തില്‍ കോടതിയില്‍ ബന്ധപ്പെട്ട പൗരന്‍ പരാതിയുമായി ചെന്നാല്‍ ഈ കൃത്യം നടത്തിയ എല്ലാ പോലീസുകാരുടേയും തൊപ്പിയും തെറിച്ചേക്കാം.

വീഡിയോ സ്റ്റോറി കാണാം,