ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ലോ കമ്മീഷൻ അനുമതി, നിയമ സഭകൾ പിരിച്ച് വിടും

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. അന്തിമ രൂപം തയ്യാറാക്കി. രാജ്യത്ത് പാർലിമെന്റ് മുതൽ പഞ്ചായത്ത് വരെ ഒറ്റ തിരഞ്ഞെടുപ്പ് എന്ന നരേന്ദ്ര മോദിയുടെ ആശയം നടപ്പാകുന്നു. എല്ലാവരും കാത്തിരുന്ന ഒരു രാജ്യം ഒരി തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുവാൻ പോകുകയാണ്. 2029ലെ ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും തിര‍ഞ്ഞെടുപ്പ് നടത്താനുള്ള നിർണായകമായ നീക്കം ഇപ്പോൾ ലോ കമ്മീഷൻ പുറത്തുവിട്ടു.

ലോക്സഭ, സംസ്ഥാന നിയമസഭകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്ക് ഒരേ സമയം തിരഞ്ഞെടുപ്പ് ഉണ്ടാകും. ഇതിനായി ഉന്നത തല കമ്മീഷനെ ലോ കമ്മീഷൻ നിയോ​ഗിച്ചു. ഇതിന്റെ പഠനങ്ങൾക്കും വേണ്ട ക്രമീകരണങ്ങൾക്കുമാണിത്. 2029ൽ തിരഞ്ഞെടുപ്പ് നടത്താൻ അതിന്റെ സമീപ വർഷങ്ങളിൽ കാലാവതി പൂർ‌ത്തിയാക്കുന്ന എല്ലാ നിയമസഭകളും പിരിച്ചുവിടും.

അതേസമയം 2027-28 വർഷത്തിൽ അവസാനിക്കുന്ന നിയമസഭകളുടെ കാലാവധി നീട്ടി നൽകും. അതായത് 2029ൽ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുവാനുള്ള ക്രമീകരണങ്ങളുടെ ഭാ​ഗമായി നിയമസഭകളുടെ കാലാവധി നീട്ടുകയോ പിരിച്ചുവിടുകയോ ചെയ്ത് 2029ൽ രാജ്യം ഒറ്റ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്.

2024ലെ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഒരു വോട്ടർ പട്ടിക മാത്രമായിരിക്കും അവശേഷിക്കു. പൊതു വോട്ടർ പട്ടിക ഉണ്ടാകുവാനും തിരഞ്ഞെടുപ്പുകളിൽ ചിലവ് കുറയ്ക്കാനും ആവശ്യമായ നടപടികൾ ലോ കമ്മീഷൻ സ്വീകരിക്കും. 2029 മുതൽ പാർലമെന്റ്, നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടപ്പാക്കും എന്ന് ഉറപ്പ് വരുത്താൻ വേണ്ടി സാങ്കേതിക ക്രമീകരണങ്ങൾ നടപ്പാക്കാൻ ലോ കമ്മീഷൻ പാനലിനെ നിയമിച്ചു.