രാജ്യത്തെ ആദ്യ മഹാ രുദ്ര ഭൈരവി യാഗം ആര്യനാട് ചെമ്പകമംഗലം ഭദ്രകാളിക്ഷേത്രത്തിൽ

ഭാരതത്തിലെ തന്നെ ആദ്യ മഹാ രുദ്ര ഭൈരവി യാഗം തിരുവന്തപുരത്തിനടുത്ത് ആര്യനാട് നടക്കുകയാണ്. ഇന്ത്യയിൽ ഇത്തരത്തിലെ ആദ്യ യാഗത്തിനു വേദിയാകുന്നത് ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളിക്ഷേത്രമാണ്‌. പതിനായിര കണക്കിനു ഭക്തരാണ്‌ 23 ന് സമാപിക്കുന്ന ഈ യാഗ വേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സ്ത്രീ ജനങ്ങളാണ്‌ യാഗ വേദിയിലേക്ക് അധികവും ഒഴുകി എത്തുന്നത്.

ദുരന്തങ്ങൾക്കും അപമൃത്യുവിനും എതിരേ, 180 രാജ്യങ്ങളില്‍ ശനീശ്വര ആശ്രമങ്ങള്‍ സ്ഥാപിച്ചസൂര്യവംശി അഖാഡ സുപ്രീം ചീഫ് ദേവേന്ദ്ര സൂര്യവംശിയുടെ നേതൃത്വത്തിൽ നടത്തുന്ന അത്യപൂർവ്വമായ ചടങ്ങുകൾ ആണ് മഹാരുദ്ര ഭൈരവീ യാഗത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ നടക്കുന്നത്. കാശിയിൽ നിന്ന് പ്രഭാതിവേദി,മൂകാംബികയിൽ നിന്ന് രാമചന്ദ്ര അഡിഗ എന്നീ മുഖ്യതന്ത്രി മാരും അഷ്ടമൃത്യഞ്ജയ ഹോമത്തിനും കലശത്തിനുമായി കാർമ്മികത്വത്തിനുമായി എത്തിയിട്ടുണ്ട്.

ദുരിതങ്ങളിൽ നിന്നും രക്ഷ നേടാൻ ഏത് കുടുംബങ്ങൾക്കും കഴിയും. തലമുറകളോളം കുടുംബത്തിൽ അപമൃത്യുവിൽ നിന്ന് മോചനം സിദ്ധിക്കുന്ന അഷ്ടമൃത്യുജ്ഞയ ഹോമം യാഗ വേദിയിൽ പ്രധാന ചടങ്ങാണ്. സൂര്യവംശി അഖാഡ സുപ്രീം ചീഫ് ദേവേന്ദ്ര സൂര്യവംശിയാണ് യാഗാചാര്യൻ. ശ്രീപരമേശ്വരനും ദുർഗ്ഗാക്കും ശ്രീഭദ്രയും അനുഗ്രഹവര്‍ഷം ചൊരിയുന്ന ഈ മഹായാഗത്തിന് ആചാര്യപീഠം അലങ്കരിക്കാനാണ് സ്വാമി ദേവേന്ദ്ര സൂര്യവംശി തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.

ലോകത്തെ 180 രാജ്യങ്ങളില്‍ ശനീശ്വര ആശ്രമങ്ങള്‍ സ്ഥാപിച്ച് പ്രതിഷ്ഠ നടത്തിയ ‘ശനി ബാബ’ എന്ന മഹാമണ്ഡലേശ്വര്‍ ദേവേന്ദ്ര സൂര്യവംശി ആദ്യമായാണ് രാജ്യത്ത് ഇത്തരമൊരു യാഗത്തിന് മുഖ്യകാര്‍മ്മികനാവുന്നത്. ഈ സ്വാമിക്ക് ലോകത്ത് 11 ലക്ഷം അനുയായികൾ ഉണ്ട്. ഇപ്പോൾ ആര്യനാട് മഹാ രുദ്ര ഭൈരവി യാഗം നടത്തുകയാണ്‌ ‘ശനി ബാബ ’ എന്ന് വിളിക്കുന്ന മഹാമണ്ഡലേശ്വര്‍ ദേവേന്ദ്ര സൂര്യവംശി. കറുത്ത ചേലചുറ്റി, ലാവ മുത്തുകൾ മാലയാക്കി, വെള്ളി തൃശ്ശൂലമേന്തി ചടങ്ങുകൾക്ക് അദ്ദേഹം നേതൃത്വം നല്കുന്നു. യാഗവേദിയിൽ നിന്നും കർമ്മ ന്യൂസിനു വേണ്ടി കവിതാ ബാല യാഗത്തെ പറ്റി കൂടുതൽ അറിവ് നൽകിയിരിക്കുന്ന വീഡിയോ കാണുക.