അച്ഛനും അമ്മയും മരിച്ച നിലയിൽ, 26 കാരനായ മകൻ പോലീസ് കസ്റ്റഡിയിൽ, രക്ഷിക്കാൻ എത്തിയ അയൽവാസിക്കും മർദ്ദനമേറ്റു

പാലക്കാട് ∙ ഗൃഹനാഥനെയും ഭാര്യയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകന്‍ പിടിയിൽ. പാലക്കാട് കാടാങ്കോട് അയ്യപ്പൻകാവ് സ്വദേശി 67 കാരനായ അപ്പുണ്ണി ഭാര്യ 62 കാരി യശോദ എന്നിവരെ ഈ കഴിഞ്ഞ ഡവസം ഉച്ചയ്ക്കു 12 മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെതുക ആയിരുന്നു. ഇവരുടെ മകൻ മർദ്ദിച്ചതിനെ തുടർന്നാണ് ഇരുവരും മരിച്ചതെന്നു കാണിച്ചു ബന്ധുക്കൾ നൽകിയ പരാതിയിൽ 26 കാരനായ അനൂപൈൻ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹൃദയശസ്ത്രക്രിയയ്ക്കുശേഷം കഴിഞ്ഞ ദിവസമാണു അപ്പുണ്ണി വീട്ടിലെത്തിയത്. അപ്പുണ്ണിയെ സന്ദർശിക്കാൻ അയൽവായിയായ ബന്ധു വീട്ടിലെത്തിയിരുന്നു. അപ്പുണ്ണി കട്ടിലിൽനിന്നു വീണു കിടക്കുന്നതാണു കണ്ടത്. യശോദയെ അനൂപ് മർദ്ദിക്കുന്നതായും കണ്ടു. ഇതു തടയാനെത്തിയ ബന്ധുവിനും മർദ്ദനമേറ്റതായി പരാതിയുണ്ട്. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവാസികളെയും അനൂപ് മർദ്ദിച്ചു.

പിന്നീട് അപ്പുണ്ണിയെയും യശോദയെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. അനൂപിനെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. ഒട്ടേറെ ലഹരി കേസുകളിൽ അനൂപ് പ്രതിയാണെന്നു പൊലീസ് പറഞ്ഞുഅസുഖബാധിതനായ ഭര്‍ത്താവ് അപ്പുണ്ണി(60)യെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതിനാണ് യശോദയെ മകന്‍ മര്‍ദിച്ചത് എന്നാണ് വിവരം. യശോദ മരിച്ചതിന് പിന്നാലെ ഭര്‍ത്താവ് അപ്പുണ്ണിയെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

മദ്യലഹരിയിലാണ് അനൂപ് അമ്മയെ മര്‍ദിച്ചതെന്നാണ് വിവരം. അനൂപിന്റെ അച്ഛന്‍ അപ്പുണ്ണി ഹൃദയസംബന്ധമായ അസുഖങ്ങളുള്ളയാളാണ്. ഭര്‍ത്താവിന് അസുഖം മൂര്‍ച്ഛിച്ചതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് യശോദ മകനോട് ആവശ്യപ്പെട്ടത്. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് യശോദയെ മകന്‍ ആക്രമിച്ചത് എന്നാണ് വിവരം. മര്‍ദനത്തില്‍ പരിക്കേറ്റ യശോദയെ ഓടിക്കൂടിയെത്തിയ നാട്ടുകാര്‍ ഇടപെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍, ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യശോദ മരിച്ചു. ഇതിനിടെയാണ് അപ്പുണ്ണിയെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അസുഖം മൂര്‍ച്ഛിച്ചാണ് അപ്പുണ്ണിയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമികനിഗമനം.

അതിനിടെ, അപ്പുണ്ണിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ച ബന്ധുക്കളെയും അനൂപ് ആക്രമിച്ചതായും വിവരമുണ്ട്. സംഭവത്തില്‍ പാലക്കാട് സൗത്ത് പോലീസാണ് അന്വേഷണം നടത്തുന്നത്. ദമ്പതിമാരുടെ മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ള അനൂപ് നേരത്തെ കഞ്ചാവ് കേസിലും ഉള്‍പ്പെട്ടയാളാണെന്നാണ് പോലീസ് നല്‍കുന്നവിവരം.അതേസമയം , മദ്യപാനം കൂടുന്നതിനൊപ്പം മദ്യപാനത്താലുള്ള വാഹന അപകടങ്ങള്‍, കുറ്റകൃത്യങ്ങള്‍, കുടുംബസംഘര്‍ഷങ്ങള്‍, ആത്മഹത്യകള്‍, കൊലപാതകങ്ങള്‍ എന്നിവയും അനുനിമിഷം കൂടി കൊണ്ടിരിക്കുന്നു .മദ്യപാന ശീലം കൈവിട്ട് പോകുന്ന കാഴ്ചയാണ് മലയാളികൾക്കിടയിൽ കണ്ടുവരുന്നത്.

ചെറിയ രീതിയിൽ തുടങ്ങുന്ന മദ്യത്തിന്റെ അളവ് കാലങ്ങൾ കഴിയുംതോറും കൂടി മദ്യപാനാസക്തിയിലേക്ക് ആളുകളെ കൊണ്ടെത്തിക്കുന്നത് ഇന്നത്തെ സാധാരണ കാഴ്ചകളിൽ ഒന്നാണ്. സങ്കടവും മാനസിക സമ്മർദവും അധികമാകുമ്പോൾ ഒരു റിലാക്‌സിനായി മദ്യത്തെ ആശ്രയിക്കുന്നവരും ഇന്ന് കുറവല്ല. എന്തുതന്നെയായാലും അമിത മദ്യപാനം വരുത്തിവെക്കുന്ന വിപത്തുകൾ ചെറുതല്ല.