പ്ലസ് ടു വിദ്യാർഥിനിയെ അതിരപ്പള്ളിയിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി

കൊച്ചി. അതിരപ്പള്ളിയില്‍ പോകാം എന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റ് കൊണ്ടുുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി. പ്ലസ് ടുവിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. കേസില്‍ കുമ്പളം കുറ്റേപ്പറമ്പില്‍ സഫര്‍ ഷായാണ് പ്രതി. 2020 ജനുവരി ഏഴിനാണ് കേസിലേക്ക് നയിച്ച സംഭവം ഉണ്ടാകുന്നത്. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ 17 കാരിയാണ് കൊല്ലപ്പെട്ടത്.

പ്രതി വിദ്യാര്‍ഥിനിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രണയം നിരസിച്ചതിലെ പകയാണ് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കൊച്ചിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം 10 മണിക്കൂറിന് ശേഷം വാല്‍പ്പാറയിലെ തോട്ടത്തില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. കാറില്‍വെച്ച് കൊലനടത്തിയ ശേഷം മൃതദേഹം തോട്ടത്തില്‍ തള്ളുകയായിരുന്നു.

വിദ്യാര്‍ഥിനിയുടെ നെഞ്ചി ആഴത്തില്‍ നാല് മുറിവുകളാണ് ഉണ്ടായിരുന്നത്. സഫര്‍ ജോലി ചെയ്യുന്ന സര്‍വീസ് സെന്ററില്‍ നിന്നും കാര്‍ മോഷണം പോയതായി ഉടമ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം കുട്ടി തിരിച്ചെത്താതിനെതുടര്‍ന്ന് മാതാപിതാക്കളും പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.