രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 73 പേർ

രാജ്യത്ത് ആശങ്ക വര്‍ദ്ധിപ്പിച്ച് കോവിഡ് പടരുന്നു. ഇന്ത്യയില്‍ കോവിഡ് മരണം ആയിരം കടന്നു. മരിച്ചവരുടെ എണ്ണം 1007 ആയി. 24 മണിക്കൂറിനിടെ 73 പേരാണ് മരിച്ചത്. ഒരു ദിവസം മരണസംഖ്യ 70 കടക്കുന്നത് ഇതാദ്യമാണ്. മഹാരാഷ്ട്രയില്‍ മാത്രം മരണം 400 ആയി.

കൊറോണ രോഗബാധിതരുടെ എണ്ണവും വര്‍ദ്ധിച്ചു. രാജ്യത്തെ രോഗബാധിതര്‍ 31,000 കടന്നു. 31,332 പേരാണ് ഇതുവരെ രോഗബാധിതരായിട്ടുള്ളത്. 1897 പുതിയ കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 7695 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ലോ​കത്തും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി വർദ്ധിക്കുകയാണ്. ലോ​ക​വ്യാ​പ​ക​മാ​യി 31,37,761 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചത്.

മരണസംഖ്യ രണ്ടേകാൽ ലക്ഷം കടന്നു. 2,17,948 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യെ​ തുട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 9,55,695 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. അ​മേ​രി​ക്ക​യി​ലെ രോ​ഗബാ​ധി​ത​രു​ടെ എ​ണ്ണം 10,35,765ആയി. 59,266 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു.