കോവിഡ് 19, സമ്പര്‍ക്ക കേസുകളില്ലാത്ത ഇരുനൂറാം ദിനം; റെക്കോര്‍ഡ് സ്വന്തമാക്കി തായ്‌വാന്‍

തായ്‌പെയ്: ലോകമെങ്ങും കൊറോണ ഭീതിയിലായിരിക്കുമ്പോള്‍ കൊറോണയെ അതിജീവിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് തായ്‌വാന്‍. 553 കൊറോണ കേസുകള്‍ മാത്രമാണ് തായ്‌വാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ ഏഴ് പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇപ്പോള്‍ പ്രാദേശിക സമ്പര്‍ക്ക കേസുകളില്ലാത്ത ഇരുന്നൂറാം ദിനം എന്ന റെക്കോര്‍ഡ് കൈവരിച്ചതിന്റെ സന്തോഷത്തിലാണ് തായ്‌വാന്‍.

കൊറോണയെ പ്രതിരോധിക്കാന്‍ ലോകം മുഴുവനും പല മാര്‍ഗ്ഗങ്ങളും പയറ്റി പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ പഴുതടച്ച രോഗപ്രതിരോധപ്രവര്‍ത്തനങ്ങളുമായി കോവിഡ് അകറ്റിനിര്‍ത്തിയിരിക്കുകയാണ് തായ്വാന്‍. ജനങ്ങളുടെ സുരക്ഷാമുന്‍കരുതലുകളും നിയമംലംഘിക്കുന്നവര്‍ക്കുള്ള കര്‍ശനശിക്ഷയുമാണ് ഇവിടെ സമൂഹ വ്യാപനം തടയാനും രോഗം കുറയാനും കാരണമായത്. ഏപ്രില്‍ 12നാണ് തായ്‌വാനില്‍ അവസാനമായി സമ്പര്‍ക്കവ്യാപന കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

കൊറോണ പടര്‍ന്നുതുടങ്ങിയ സമയത്ത് തന്നെ തായ്‌വാന്‍ അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സ്വദേശികളല്ലാത്തവര്‍ക്ക് രാജ്യത്തിനകത്തേക്ക് പ്രവേശനം നിഷേധിച്ചു. സമ്പര്‍ക്ക വ്യാപനക്കേസുകളില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന ചുരുക്കം ചിലര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ ഇവര്‍ക്ക് നിരീക്ഷണം ശക്തമാക്കി. ക്വാറന്റീന്‍ ചെയ്തു. സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. രോഗികളുമായി സമ്പര്‍ക്കുമുണ്ടായ എല്ലാവരേയും നിരീക്ഷണത്തിലാക്കി. ക്വാറന്റീന്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഡിജിറ്റല്‍ ഫെന്‍സിങ് സംവിധാനവും നടപ്പിലാക്കി.

ക്വാറന്റീനില്‍ കഴിയുന്നവരെ കൃത്യമായ നിരീക്ഷണത്തിലാക്കി. ഇവര്‍ക്ക് ആവശ്യവസ്തുക്കള്‍ എത്തിക്കാന്‍ പ്രത്യേക ഡിജിറ്റല്‍നോണ്‍ ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തി. രാജ്യത്തെമ്പാടും മാസ്‌ക് വിതരണം ഉറപ്പിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് ഉയര്‍ന്നപിഴ ഈടാക്കി. റേഷന്‍ അടിസ്ഥാനത്തില്‍ രാജ്യത്ത് എല്ലാവര്‍ക്കും മാസ്‌ക് വിതരണം ചെയ്തു. തുടങ്ങി രോഗ വ്യാപനത്തെ നേരിടാന്‍ തായ്‌വാന്‍ സ്വീകരിച്ച പഴുതടച്ച പ്രതിരോധരീതികള്‍ കോവിഡിനെ അകറ്റി നിര്‍ത്തിയിരിക്കുകയാണ