രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 20,036 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,036 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം, 23,181 പേര്‍ ഇന്നലെ മാത്രം രോഗ മുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 96.08 ശതമാനമാണ് രാജ്യത്തെ രോഗ മുക്തി നിരക്ക്.

2,54,254 പേരാണ് നിലവില്‍ രാജ്യത്തി കൊവിഡ് ബാധിതരായിട്ടുള്ളത്. അതേസമയം, രോഗമുക്തി നിരക്ക് 98,83,461 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 256 പേരാണ് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 1,48,994 ആയി ഉയര്‍ന്നു.