ഇന്ത്യയില്‍ അടിയന്തര ഉപയോഗ അനുമതി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി അപേക്ഷ പിന്‍വലിച്ചു.

കോവിഡ് പ്രതിരോധ വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുളള അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി പിന്‍വലിച്ചു. ഏപ്രിലിലാണ് വാക്‌സിന്റെ ക്ലിനിക്കല്‍ പഠനത്തിന് കമ്പനി ഇന്ത്യയുടെ അനുമതി തേടിയിരുന്നത്. എന്നാലിപ്പോള്‍ കൂടുതല്‍ വിശദീകരണങ്ങളൊന്നും നല്‍കാതെയാണ് അപേക്ഷ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പിന്‍വലിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കമ്പനിയുടെ ജാന്‍സെന്‍ വാക്‌സിന്‍ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് യുഎസില്‍ ആ സമയത്ത് പരീക്ഷണം നിര്‍ത്തി വെച്ചിരുന്നു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഇന്ത്യ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് വാക്‌സിന്‍ നിര്‍മാതാക്കളുടെ പിന്മാറ്റമെന്നും സൂചനകളുണ്ട്.

വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുന്നതിനായി കഴിഞ്ഞ ആഴ്ച ഒരു സംഘത്തെ നിയോഗിച്ചിരുന്നതായി ആരോഗ്യ സഹ മന്ത്രി ഡോ.ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ വിദേശ വാക്‌സിന്‍ നിര്‍മാതാക്കളുമായി ഈ സംഘം തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. നഷ്ടപരിഹാരം ഉള്‍പ്പടെയുളള വിഷയങ്ങള്‍ ഇവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.- മന്ത്രി കൂട്ടിച്ചേര്‍