ഭര്‍ത്താവില്ലാതെങ്ങനെ ജീവിക്കും, കോവിഡ് മരണത്തിന് പിന്നാലെ ഭാര്യയും മൂന്ന് വയസുകാരനായ മകനും മുങ്ങി മരിച്ചു

മുംബൈ: അറിഞ്ഞും അറിയാതെയും പലരും കോവിഡ് 19 ന്റെ ഇരകളായി മാറുന്നു. മുബൈയില്‍ നിന്നാണ് അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.ഭര്‍ത്താവ് കൊവിഡ് വന്നു മരിച്ചതില്‍ മനംനൊന്ത് ഭാര്യ തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തു. അമ്മയുടെ പിന്നാലെ പോയ മൂന്നു വയസുകാരനായ മകനെയും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ നന്ദിദ് ജില്ലയിലെ ലോഹയിലാണ് സംഭവം നടന്നത്.

ബുധനാഴ്ച രാത്രിയാണ് 33-കാരി ആത്മഹത്യ ചെയ്തത്. കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഇവരുടെ ഭര്‍ത്താവ് ഏപ്രില്‍ 13-നാണ് മരിച്ചത്. അടുത്തിടെ ജോലികള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ ജോലിക്കായി നാട്ടില്‍ അലഞ്ഞുതിരിയുകയായിരുന്നു. ഇത്തരത്തില്‍ നടന്നപ്പോഴാണ് ഭര്‍ത്താവിന് കൊവിഡ് ബാധയുണ്ടായത്.

മൂന്ന് കുട്ടികളാണ് ഇവര്‍ക്ക്. ആന്ധ്രപ്രദേശില്‍ നിന്നും കുടിയേറിയ ഇവരുടെ കുടുംബം നാടന്‍ പണികള്‍ ചെയ്താണ് ജീവിക്കുന്നത്. കോവിഡ് അതിവ്യാപനം രൂക്ഷമാവുകയാണ് മുബൈയിലും ഡല്‍ഹിയിലും.