ക്വാറന്റീൽ കഴിഞ്ഞ പെൺകുട്ടിയുടെ ശരീര പരിശോധന, രാത്രിയിൽ പീഢനം പ്രതി പിടിയിൽ

ആദിൽ മുഹമ്മദ്

ക്വാറന്റീനിൽ കഴിഞ്ഞ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ എന്ന വ്യാജ്യേന രാത്രി മുറിയിൽ എത്തി പീഢിപ്പിച്ചു.തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം.ഒറ്റക്ക് കഴിഞ്ഞിരുന്ന യുവതിയെ താമസിക്കുന്ന മുറിയിൽ കടന്ന് പീഢിപ്പിച്ചത് 19 വയസുള്ള ആദിൽ മുഹമ്മദ് എന്നയാളാണ്‌. ഇയാളേ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരത്തിലേ അബാൻ ആർക്കേഡിൽ വയ്ച്ചായിരുന്നു സംഭവം. രാത്രിയിൽ ആദിൽ മുഹമ്മദ് പെൺകുട്ടിയുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കടക്കുകയായിരുന്നു.

ആരോഗ്യ പ്രവർത്തകൻ എന്ന് സ്വയം പരിചയപ്പെടുത്തിയാണ്‌ ഇയാൾ പെൺകുട്ടിയുടെ സമീപത്ത് എത്തുന്നത്. തുടർന്ന് മുറിയിൽ ഉണ്ടായിരുന്നു പെൺകുട്ടിയുടെ ശരീരത്ത് ദേഹ പരിശോധന വേണം എന്നാവശ്യപ്പെട്ടു. പെൺകുട്ടിയുടെ ശരീര പരിശോധനക്കായി ശ്രമം നടത്തുകയും പീഢിപ്പിക്കുകയും ആയിരുന്നു. പെൺകുട്ടി ബഹളം വയ്ച്ചപ്പോൾ ആദിൽ മുഹമദ് ഇറങ്ങി ഓടുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് ഇയാളേ പിന്തുടർന്ന് പിടിക്കുകയായിരുന്നു. നഗരത്തിൽ വിവിധ ക്വാറന്റീൻ കേന്ദ്രങ്ങളിൽ പെൺകുട്ടികളേ ഇയാൾ ലക്ഷ്യമിട്ട് നടക്കുന്നത് പതിവായിരുന്നു

കേരളത്തിൽ പെൺകുട്ടികൾ എങ്ങിനെ ഇനി മനസമാധാനത്തോടെ ക്വാറന്റീനിൽ കഴിയും എന്നത് ഇപ്പോൾ വലിയ വിഷയമാണ്‌. ക്വാറന്റീനിൽ കഴിയുന്നത് തനിച്ച് ആയതിനാൽ ഇത് പെൺകുട്ടികളേ മാനസീകമായി ഏറെ ഭയപ്പെടുത്തുന്നു

മാത്രമല്ല കഴിഞ്ഞ ദിവസം ആറന്മുളയിൽ ആംബുലൻസിൽ വയ്ച്ച് 19കാരിയെ ആംബുലൻസ് ഡ്രൈവർ നൗഫൽ ക്രൂരമായി പീഢിപ്പിച്ചതിനു തൊട്ട് പിന്നാലെയാണ്‌  ഈ സംഭവവും.കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടിലെത്തിയപ്പോഴാണ് പീഡിപ്പിച്ചതെന്നാണ് പരാതി.

ഇതിനിടെ ആറന്മുളയിൽ ക്രൂരമായി പീഢിപ്പിച്ച പെൺകുട്ടിയോട് ആംബുലൻസിൽ വയ്ച്ച് പ്രതി ഡ്രൈവർ സംസാരിക്കുന്ന ശബ്ദ രേഖ പുറത്ത് വന്നു.ശബ്ദരേഖയുടെ പ്രധാന ഭാഗം.

എന്നോട് സ്നേഹം ഉണ്ടേൽ ഇതാരോടും പറയരുത്..പറ ഉറപ്പാണോ..ഇല്ലയോ

പറയുന്നത് കേൾക്ക്

പെൺകുട്ടി..കരഞ്ഞുകൊണ്ട് എന്നോട് എന്തിനാണ്‌ ചേട്ടൻ ഇങ്ങനെ ചെയ്തത്??

പ്രതി..ശരി ഞാൻ ചെയ്ത തെറ്റിനു മാപ്പ് ചോദിക്കുന്നു..

നീ മാസ്ക് വയ്ക്കൂ പ്ളീസ്

പറയുന്നത് കേൾക്ക്..ഹോസ്പിറ്റലിൽ അറഞ്ഞാൻ എന്റെ ജോലിയേ ബാധിക്കും..

എനിക്ക് പണി കിട്ടും..

ഹോസ്പിറ്റലിൽ അറിഞ്ഞാൽ എന്റെ ജോലി പോകും

എടീ എന്നോട് ഇച്ചിരി സ്നേഹം എങ്കിലും ഉണ്ടേൽ മാസ്ക് വയ്ക്കൂ..ആ മുഖം ഒന്നു തുടയ്ക്കു

എന്റെ ജോലി പോകും..ആ മാസ്ക് ഒന്നു വയ്ക്കടീ
കഷ്ടം ഉണ്ടടീ

എന്റെ അടുത്ത് നിന്ന് ഇനി തെറ്റ് വരത്തില്ലെന്ന് പറഞ്ഞല്ലോ

നീ മാസ്ക് എടുത്ത് വയ്ക്ക്

അവിടെ ചെന്ന് കഴിഞ്ഞ് നല്ല രീതിയിൽ ഇരിക്ക് അല്ലേൽ എനിക്ക് പണി കിട്ടും

എന്റെ ജോലിയേ ബാധിക്കും

അതാണോ നിനക്ക് വേണ്ടത്…

ഇനി എന്തോ ഉണ്ടേലും അത് എന്നോട് പറയൂ

എടീ ഒന്നു പറയടീ എനിക്ക് കൊണ്ടെ വിടാൻ വേണ്ടിയ

ആ മാസ്ക് ഒന്ന് എടുത്ത് വയ്ക്കാവോ..ഇപ്പം അവിടെ ആൾക്കാർ നോക്കും..അതാ പറഞ്ഞത് കഷ്ടം ഉണ്ട്

ഒന്നും നടന്നിട്ടില്ല അത്രേം ഉള്ളു

നീ ആ മാസ്ക് ഒന്ന് എടുത്ത് വയ്ക്കാൻ പറ്റുമോ

ഇതൊക്കെ റെക്കോഡ് ചെയ്യുവാണോ