രാജ്യത്തെ കൊവിഡ് ബാധിതര്‍ 70 ലക്ഷത്തോടടുക്കുന്നു,പ്രതിദിന മരണസംഖ്യ ആയരത്തില്‍ താഴെ

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 70 ലക്ഷത്തിന് അടുത്തിരിക്കുകയാണ്. ഇന്നലെ 73,272 പേര്‍ക്കാണ്് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 69, 79, 424 ആയി. 926 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 1,07, 416 ആയി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിന രോഗ ബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ രോഗ മുക്തി നേടുന്നുണ്ട്. ഇന്നലെ 82,753 പേരാണ് രോഗ മുക്തി നേടിയത്. രോഗ മുക്തി നേടിയവരുടെ എണ്ണം 59,88, 823 ആയി ഉയര്‍ന്നു. 8,83,185 പേര്‍ ചികില്‍സയില്‍ കഴിയുന്നു.