പിടിമുറുക്കി കൊവിഡ്, ലോകത്തെ കൊവിഡ് രോഗികള്‍ രണ്ടു കോടി പതിനെട്ട് ലക്ഷത്തിലധികം,പ്രതിദിന രോഗബാധയില്‍ ഇന്ത്യ മുന്നില്‍

ലോകത്തെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ് കൊവിഡ്. ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞിരിക്കുകയാണ്. അതേസമയം കൊവിഡ് ബാധിച്ച് ഇതുവരെ ലോകത്ത് മരിച്ചവരുടെ എണ്ണം ഏഴുലക്ഷത്തി ഏഴുപത്തി രണ്ടായിരം കവിഞ്ഞിരിക്കുകയാണ്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളും കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളും കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രതിദിന രോഗബാധയില്‍ മുന്നിട്ടു നില്‍ക്കുന്നത് ഇന്ത്യയാണ്. വേള്‍ഡോ മീറ്റര്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 58 എട്ടായിരത്തില്‍ അധികം പേര്‍ക്കാണ് ദിവസേനെ വൈറസ് ബാധിക്കുന്നത്. അമേരിക്കയില്‍ 35 അയ്യായിരത്തില്‍ അധികം പേര്‍ ഓരോ ദിവസവും കൊവിഡ് രോഗികളാകുന്നുണ്ട്.

ബ്രസീലില്‍ ഇത് ഇരുപത്തി രണ്ടായിരവുമാണ്. മരണക്കണക്കിലും, രാജ്യത്ത് ആശങ്ക തന്നെയാണ്. ദിനേനെയുള്ള കൊവിഡ് മരണം ഇന്ത്യയില്‍ ആയിരിത്തോട് അടുക്കുന്നു.ബ്രസീലും, മെക്‌സിക്കോയുമാണ് അഞ്ചൂറിന് മുകളില്‍ ഓരോ ദിവസവും കൊവിഡ് മരണം റിപ്പോര്‍ട്ടു ചെയ്യുന്ന മറ്റുരാജ്യങ്ങള്‍. അതേസമയം രാജ്യത്തെ കൊവിഡ് മരണം അര ലക്ഷം കടന്നു. സംസ്ഥാനങ്ങല്‍ പുറത്ത് വിട്ട കണക്ക് പ്രകാരം അറുപതിനായിരതിന് മുകളിലാണ് പ്രതി ദിന വര്‍ദ്ധനവ് എന്നാണു സൂചന. മഹാരാഷ്ട്ര, ആന്ധ്ര ഉള്‍പ്പടെ ഉള്ള സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.