സപിഐ നേതാവിന്റെ വീട്ടില്‍ നിന്നും 55 ചാക്ക് റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു

കരുനാഗപ്പിള്ളി; സിപിഐ പ്രാദേശിയ നേതാവിന്റെ വീട്ടില്‍ നിന്ന് 55 ചാക്ക് റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു. കരുനാഗപ്പിള്ളി തഴവ ലോക്കല്‍ കമ്മിറ്റി അംഗം കടത്തൂര്‍ തോപ്പില്‍ തറയില്‍ എം.നിസാമിന്റെ വീട്ടില്‍ നിന്നാണ് 53 ചാക്ക് അരിയും 2 ചാക്ക് ഗോതമ്ബും പിടികൂടിയത്.

വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ കഴിഞ്ഞ ദിവസം രാത്രി വാനില്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെയാണ് വിവരം അറിഞ്ഞ് പൊലീസ് എത്തിയത്. പൊലീസിനെ കണ്ട് നിസാം ഉള്‍പ്പെടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. വാനും സമീപത്തുണ്ടായിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റേഷന്‍ കടകളില്‍ നിന്നാണോ ഗോഡൗണില്‍ നിന്നാണോ അരി എത്തുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തും.