വനം വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപി ഐ നേതാവ്

വനം വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപി ഐ നേതാവ്. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രവീണ്‍ ജോസഫാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരം വധഭീഷണി മുഴക്കിയത്. ഫോണ്‍ വഴിയുള്ള ഭീഷണി സന്ദേശം കര്‍മ ന്യൂസിന് ലഭിച്ചു. വനം മേഖലയില്‍ വേസ്റ്റ് ഇട്ടതിന് രണ്ട് പേര്‍ക്കെതിരെ നടപടി എടുത്തതിനായിരുന്നു ഭീഷണി. വേസ്റ്റ് ഇടുന്നതിന് നടപടി എടുക്കേണ്ടത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയമപ്രകാരം ഫോറസ്റ്റ് സെക്രട്ടറിയല്ലേ. അതിനിടയ്ക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് എന്താണ് കാര്യമെന്നും ഇയാള്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു. വേസ്റ്റ് കാട്ടിലിട്ടതിനാണ് നടപടി എടുത്തത് എന്ന് പറഞ്ഞപ്പോള്‍ കാട്ടിലായാലും നാട്ടിലായാലും നിങ്ങള്‍ക്ക് നടപടി എടുക്കാന്‍ അധികാരമില്ല എന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നു.

കേരളത്തില്‍ ആകെ നിങ്ങള്‍ ഏഴായിരം പേരെ വനം വകുപ്പ് ഉദ്യോഗസ്ഥരായുള്ളൂ. ഒരു റേഞ്ച് ഓഫീസറെ കെട്ടിയിട്ട് തല്ലിയ സംഭവം ഓര്‍മയുണ്ടോ അത് ചെയ്തത് താനാണെന്നും സിപി ഐ നേതാവ് പറയുന്നു. ഉദ്യോഗസ്ഥര്‍ ജനപക്ഷ നിലപാട് എടുക്കുന്നില്ല എന്നതിനായിരുന്നു അയാള്‍ക്ക് അടി കൊടുത്തത്. അത് കൊണ്ട് കുറച്ച് പ്ലാസ്റ്റിക് ഇട്ടു എന്ന് പറഞ്ഞ് പിള്ളേര്‍ക്കെതിരെ കേസ് കൊടുക്കുന്നോ? ഞാന്‍ ആദ്യം വിചാരിച്ചത് നിങ്ങളുടെ ഫോട്ടോ എനിക്ക് ഫോണില്‍ കിട്ടിയിരുന്നു. ആ ഫോട്ടോ പ്രചരിപ്പിച്ച് അടിമാലി ടൗണില്‍ വെച്ച് നിങ്ങള്‍ക്ക് രണ്ടടി കൊടുക്കുന്നവന് മുന്‍കൂര്‍ ജാമ്യം എടുക്കാനുള്ള പണം ഞാന്‍ കൊടുക്കും എന്നൊരു ഫേസ്ബുക്ക് പോസ്റ്റ് ഇടാനായിരുന്നു ഉദ്ദേശിച്ചത്.

പിന്നെ അടി കൊടുക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ പിള്ളേരുണ്ടല്ലോ. സാറിനൊരു കുടുംബവും പിള്ളേരുമൊക്കെയില്ലേ. പിന്നെ വെറുതെയീ അടിയൊക്കെ തന്നേച്ച് എന്തിനാണ് പ്രശ്‌നമുണ്ടാക്കുന്നത് എന്ന് വച്ചാണ് പേര്‍സണലായി വിളിക്കുന്നത്. ഫോറസ്റ്റ്കാരുടെ വിചാരം വനംമേഖല മുഴുവന്‍ അവരുടെ കുടുംബ സ്വത്താണെന്നാണ് അതൊന്നും ഇങ്ങോട്ട് വേണ്ടെന്നും സിപി ഐ നേതാവ് ഭീഷണിപ്പെടുത്തുന്നു