ജനം ഇടതിനെ കൈയൊഴിഞ്ഞു, പാർട്ടി സെക്രട്ടറിയുടെ ഭാര്യ ഭരിക്കുന്ന ആന്തൂരിലും ബിജെപിക്ക് മുന്നേറ്റം

ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഷോക്കിലാണ് സിപിഎം. പാർട്ടി ഗ്രാമങ്ങളിലെ തിരിച്ചടിയാണ് പിണറായിയേയും പാർട്ടി സെക്രട്ടറി ഗോവിന്ദനെയും തകർത്തത്. അതിൽ പ്രധാനമായും കയ്യൂരും ആന്തൂരുമാണ്. ഇവിടെ പ്രതീക്ഷിച്ച വോട്ട് കിട്ടില്ലെന്ന്‌ മാത്രമല്ല ആന്തൂരിൽ അതായത് ആന്തൂറിലെ സാജൻ എന്ന വ്യവസായി പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ പി.കെ ശ്യാമള ഗോവിന്ദൻ എന്ന നഗരസഭാ ചെയർ പേഴ്സന്റെ പീഡനത്തെ തുടർന്ന് ജീവനൊടുക്കേണ്ടിവന്ന ആന്തൂരിൽ ഇത്തവണ ജയിച്ചത് ബി.ജെ.പിയാണ്.

കരിവെള്ളൂരും കുറുമാത്തൂരുമെല്ലാം യു.ഡി.എഫിനൊപ്പം നിന്നും. അതായത് വടക്കൻ ജില്ലകളിലെ സി.പി.എം. കോട്ടകൾ എല്ലാം തകർന്നു വീഴുന്ന കഴ്ച തന്നെയിരുന്നു ഈ ഇലക്ഷന് കണ്ടത്. യു.ഡി.എഫിനോ എൻ.ഡി.എ.യ്ക്കോ ഏജന്റുമാരില്ലാത്ത ബൂത്തുകളിൽ പോലും ഇടതുപക്ഷത്തിന്‌ വോട്ടു കുറഞ്ഞു. മാത്രമല്ല മറ്റു ബൂത്തുകളിൽ ഇരികുന്നവർക്കു നേരെ പോലും എൽഡിഎഫ് പ്രവർത്തകർ മുളക് പൊടി എറിഞ്ഞ സംഭവങ്ങൾ വരെ ഇത്തവണ എൽഡിഎഫിനെ താഴെ ഇറക്കുന്നത്തിനു കാരണമായി.

പാർട്ടിക്കിടയിൽ ഇപ്പോൾ മുറുമുറുപ്പ് തുടങ്ങിയിരിക്കുകയാണ്. നിയമസഭയിലേക്ക് 2021ൽ നടന്ന തിരഞ്ഞെടുപ്പിൽ 99 സീറ്റോടെ തുടർഭ രണം ലഭിച്ച എൽ.ഡി.എഫ്, 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയത് വെറും 18 നിയമസഭാ മണ്ഡലങ്ങളിൽ മാത്രം. അന്ന് 41 സീറ്റിലൊതുങ്ങിയ യു.ഡി.എഫിന് ലീ‌ഡ് 118 സീറ്റിൽ. അന്ന് നേമത്തെ ഏക നിയമസഭാ അക്കൗണ്ടുപോലും നഷ്ടപ്പെട്ട ബി.ജെ.പി പാർലമെന്റിൽ അക്കൗണ്ട് തുറന്നെന്നുമാത്രല്ല 11 നിയമസഭാ സീറ്റുകളിൽ ഒന്നാമതെത്തി. മറ്റ് 8 സീറ്റുകളിൽ രണ്ടാമതും. 2019ലെ അല്ലങ്കിൽ ഇപ്പോൾ പാർലമെന്റ് സീറ്റ് ഒന്നിൽ ഒതുങ്ങി. ഇതോടെ തോൽവിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള താത്വിക അവലോകനത്തിന് ഈ മാസം 17ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും18,19,20 തിയതികളിൽ സംസ്ഥാന കമ്മിറ്റിയും ചേരും എന്നാണ് വിവരങ്ങൾ.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. തൂത്തുവാരിയപ്പോഴും ഇത്രയധികം വോട്ടുകൾ മറിഞ്ഞിട്ടില്ല. ശബരിമല പ്രശ്‌നവും പെരിയ ഇരട്ടക്കൊലയും രാഹുൽഗാന്ധി ഇഫക്ടുമെല്ലാം പരാജയ കാരണമായി കണ്ട് പതിയെ ജനങ്ങൾക്കിടയിലേക്കിറങ്ങുകയാണ് അന്ന് സി.പി.എം. നേതൃത്വം ചെയ്തത്. ഇക്കുറി അങ്ങനെയൊരു വിഷയവുമില്ല. ഭരണ വിരുദ്ധ വികാരമാണെന്ന് പറയുമ്പോഴും ഇത്രയധികം വോട്ടുചോർച്ചയോ എന്ന്‌ പരസ്പരം ചോദിക്കുന്നു പ്രവർത്തകർ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധാനം ചെയ്യുന്ന ധർമടം നിയമസഭാ മണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബൂത്തുതലത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം. ആകെയുള്ള 165 ബൂത്തുകളിൽ 80-ൽ യു.ഡി.എഫിനും 85-ൽ എൽ.ഡി.എഫിനുമാണ് ഭൂരിപക്ഷം.

കടമ്പൂർ പഞ്ചായത്തൊഴികെ, മണ്ഡലത്തിലെ മറ്റെല്ലാ പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. എന്നിട്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം കുറഞ്ഞത് പാർട്ടിയിൽ ചർച്ചയായി. മണ്ഡലത്തിലെ 43 ബൂത്തുകളിൽ യു.ഡി.എഫ്. 500-ന് മുകളിൽ വോട്ടു നേടി മികച്ച പ്രകടനം നടത്തി.

പിണറായി വിജയൻ വോട്ടുചെയ്ത ആർ.സി.അമല സ്കൂളിലെ ബൂത്തിൽ എൽ.ഡി.എഫ്. 794-ഉം യു.ഡി.എഫ്. 226-ഉും വോട്ട്‌ നേടി. ബി.ജെ.പി. 90 വോട്ടും. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായിയുടെ ബൂത്തിൽ 907 വോട്ടായിരുന്നു എൽ.ഡി.എഫിന്. ബി.ജെ.പി.യുടെ പ്രചാരണ ബോർഡോ പാർട്ടി പതാകകളോ സ്ഥാപിക്കാത്ത പ്രദേശങ്ങളാണ് പിണറായി വില്ലേജ് പരിധിയിലുള്ളത്. ഈ പ്രദേശങ്ങളിലെ 12 ബൂത്തുകളിലായി ബി.ജെ.പി.ക്ക് 1,296 വോട്ട് കിട്ടിയത് പാർട്ടി കേന്ദ്രങ്ങളിൽ ചർച്ചയായി. ബി.ജെ.പി.ക്ക് പിണറായി പഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് കൂടി. ഇത്തവണ 2,715 വോട്ടാണ് ബി.ജെ.പി. സ്വന്തമാക്കിയത്. സി.പി.എം. ശക്തികേന്ദ്രങ്ങളിൽ തങ്ങളുടെ വോട്ട് കൂടിയെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തൽ. നോട്ടയ്ക്ക് മണ്ഡലത്തിലാകെ 1,345 വോട്ട് വീണു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായിക്ക് ധർമടത്ത് 50,123 വോട്ടായിരുന്നു ഭൂരിപക്ഷം. രണ്ടുവർഷം കഴിഞ്ഞ്‌ നടന്ന ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു. എൽ.ഡി.എഫിന് വെറും 2,616 വോട്ടിന്റെ മേൽക്കൈ. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം 4,099 വോട്ടായിരുന്നു. ഈ ലോക്‌സഭയിൽ ധർമടം മണ്ഡലത്തിൽ എൽ.ഡി.എഫ്. 71,794, യു.ഡി.എഫ്.-69,178, ബി.ജെ.പി.-16,711 എന്നിങ്ങനെയാണ് വോട്ടുനില. 2019-ൽ എൽ.ഡി.എഫ്. 74,730, യു.ഡി.എഫ്.-70,631, ബി.ജെ.പി.-8,538. യു.ഡി.എഫിന് നേരിയ കുറവുണ്ടായപ്പോൾ ബി.ജെ.പി.യുടെ വോട്ട് ഇരട്ടിയായി.