ഇന്ത്യ മുന്നണി ഏകോപന സമിതി രൂപീകരണത്തോട് സിപിഎമ്മിന് എതിർപ്പ്

ന്യൂഡല്‍ഹി. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നു രൂപികരിച്ച ഇന്ത്യ മുന്നണിയുടെ ഭാഗമായി ഏകോപന സമതി രൂപികരണത്തില്‍ സിപിഎമ്മിന് എതിര്‍പ്പ്. സിപിഎം സമിതിയില്‍ അംഗമാകില്ല. സിപിഎം പിബി യോഗത്തിലാണ് ഏകോപന സമിതിയില്‍ പാര്‍ട്ടി പാര്‍ട്ടി പ്രതിനിധി വേണ്ടന്ന് നിര്‍ദ്ദേശം ഉയര്‍ന്നത്.

ഈ ഘട്ടത്തില്‍ ഒരു മുന്നണിയുടെ രൂപ ഘടനയിലേക്കും സംഘടിത സംവിധാനത്തിലേക്കും പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം പോകേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ഓരോ സംസ്ഥാനത്തിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ വിത്യസ്തമാണെന്നും. കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ് മത്സരമെന്നും അതിനാല്‍ ഇത്തരത്തിലുള്ള ഒരു മുന്നണി സംവിധാനം ആവശ്യമില്ലെന്ന് സിപിഎം പറയുന്നു.

ഭോപ്പാലില്‍ റാലി സംഘടിപ്പിക്കാനുള്ള പ്രതിപക്ഷ സംഖ്യത്തിന്റെ തീരുമാനത്തെ സമിതി അംഗമല്ലാത്ത കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് എതിര്‍ത്തതും സിപിഎം ചൂണ്ടിക്കാട്ടു. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് സമിതിയെ എതിര്‍ക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്.