പാര്‍ട്ടിക്കെതിരെ കളിച്ചാല്‍ കൈ ഉണ്ടാകില്ല,പോലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തി സിപിഎം

ഭരണപാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും എന്തും ആവാമെന്നായി കേരളത്തിലെ സ്ഥിതി. ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പോലീസുകാര്‍ക്ക് ക്രമസമാധാന പാലകരായ പോലീസുകാരോട് ഇത്രയ്ക്ക് ധാര്ഷ്ട്യമോ. പൊലീസിനെതിരെ പരസ്യ ഭീഷണിയുമായി സി പി എം. ചോമ്പാല പൊലീസിനെതിരെയാണ് സി പി എം പ്രവര്‍ത്തകര്‍ പരസ്യ ഭീഷണി ഉയര്‍ത്തിയത്. കുഞ്ഞിപ്പള്ളിയിലെ പൊതുയോഗത്തിനും പ്രകടനത്തിനുമിടയിലായിരുന്നു ഭീഷണി.സിപിഎം ഒഞ്ചിയം ഏരിയയിലെ നേതാക്കളാണ് പൊലീസിനെ പരസ്യമായി ഭീഷണി മുഴക്കിയിരിക്കുന്നത്.

ചോമ്പാല സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ പേരെടുത്ത് വിളിച്ച് പാര്‍ട്ടിക്കെതിരെ കളിച്ചാല്‍ കൈ തല്ലിയൊടിക്കുമെന്നായിരുന്നു പൊതുയോഗത്തില്‍ ഉയര്‍ന്ന മുന്നറിയിപ്പ്. പുതുവത്സര ദിനത്തില്‍ പൊലീസിനു നേരെയുണ്ടായ കയ്യേറ്റവുമായി ബന്ധപ്പെട്ട് 2 ഡിവൈഎഫ്ഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതാണ് പ്രകോപനത്തിനു കാരണം. നേതാക്കളെ അറസ്റ്റ് ചെയ്തത് കാരണമില്ലാതെയെന്നായിരുന്നു സി പി എം വാദം. എന്നാല്‍, ജോലിയില്‍ തടസം നിന്നതിനെ തുടര്‍ന്നാണ് അറസ്റ്റെന്നാണ് പൊലീസ് ഭാഷ്യം.

കഴിഞ്ഞ ദിവസമാണ്‌ വനിതാ പോലീസ് ഉദ്യോഗസ്ഥയെ സി.പി.എം അനുഭാവി കടന്നു പിടിച്ചത്. തുടർന്ന് പ്രതിയേ അറസ്റ്റ് ചെയ്തപ്പോൾ സി.പി.എം നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ വളഞ്ഞ് പ്രതിയേ മോചിപ്പിക്കാൻ ശ്രമിച്ചിരുന്നു. പോലീസിനെതിരെ ഭരണ കക്ഷി പ്രവർത്തകരുടേയും നേതാക്കളുടേയും ഭാഗത്ത് നിന്നാണ്‌ കൂടുതൽ കടന്നാക്രമണങ്ങൾ ഉണ്ടാകുന്നത് എന്നതും ശ്രദ്ധേയം