കവിയൂർ കേസ്, പിന്നിൽ ശ്രീമതി ടീച്ചറുടെയും കോടിയേരി ബാലകൃഷ്ണന്റെയും എംഎ ബേബിയുടെയും മക്കൾ

കവിയൂര്‍ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇങ്ങനെയൊക്കെ ഇവിടെ നടക്കുമോ എന്ന് അത്ഭുതത്തോടെ ചിന്തിക്കാവുന്ന ക്രൈം ത്രില്ലര്‍ സിനിമകളെ പോലും വെല്ലുന്ന ക്രിമിനല്‍ സ്വഭാവമുള്ള സംഭവമാണ്. തെളിവ് നശിപ്പിക്കാനായി ഒരു കുടുംബത്തെ വളരെ ആസൂത്രിതമായി ഇല്ലാതാക്കുകയായിരുന്നു.സംഊവത്തിൽ തെളിവുകൾ നിരത്തുകയാണ് ക്രൈം നന്ദകുമാർ,

നാരായണന്‍ നമ്പൂതിരി എന്ന പറയുന്ന കവിയൂരിലെ ഒരു ക്ഷേത്രത്തിലെ പൂജാരി,അദ്ദേഹത്തിന്റെഭ ഭാര്യ ശോഭ, അദ്ദേഹത്തിന്റെ മൂത്തമകളായ അനഘ എന്ന പതിനഞ്ചുകാരി,അക്ഷയ്, അഖില എന്ന 9ഉം നാലും വയസുള്ള കുട്ടികള്‍, ഇവരെ 2004 സെപ്തംബര്‍ 28 തീതി രാവിലെ അമ്പലത്തിലെ കഴകക്കാരന്‍ പൂജാരി വരാത്തതിനാല്‍ അന്വേഷിച്ചു. വീട്ടിലെത്തി മുട്ടി വിളിച്ചപ്പോള്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു.

പിന്നീട് പോലീസെത്തി പിന്നിലത്തെ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറി. അങ്ങനെ അത് വലിയ വാര്‍ത്തയായി മാറി. സംഭവത്തിന്റെ പിറ്റേ ദിവസം ശ്രീമതി ടീച്ചര്‍ പത്രസമ്മേളനം നടത്തി. ഈ കുടുംബം ആത്മഹത്യ ചെയ്തതാണ്. ഈ കുട്ടി കന്യകയാണെന്നും പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യവേ അതിനെ സ്വാധീനിക്കാനും ടീച്ചറുടെ ശ്രമം നടന്നു. കിളിരൂര്‍ കേസിലെ പ്രതിയായ ലത നായര്‍ മുങ്ങുകയും താമസിച്ചത് നാരായണന്‍ നമ്പൂതിരിയുടെ വീട്ടിലുമാണെന്നാണ് പോലീസ് ഭാഷ്യം. ഈ രണ്ട് ദിവസം അവിടെ താമസിപ്പിച്ചതിന് നാരായണന്‍ നമ്പൂതിരിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ലത നായര്‍ വീട്ടില്‍ താമസിച്ചപ്പോള്‍ സ്വന്തം മകളായ അനഘയെ എം.എ ബെബിയുടെ മകന്‍, കോടിയേരി ബാലകൃഷ്ണന്റെ മകന്‍, കോട്ടയം പോലീസ് സൂപ്രണ്ടായ ഗോപിനാഥന്‍ , ജോയ് ആലൂക്കാസ്, സജി നന്ദ്യാട്ട് എന്ന പ്രൊഡ്യൂസര്‍ എന്നിവര്‍ക്ക് കാഴ്ചവെച്ചു.

ഈ സംഭവം കോട്ടയം എസ് പിയോടാണ് ഇദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അപ്പോള്‍ തന്നെ ഇവരെ തീര്‍ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇവരെ തീര്‍ക്കാന്‍ പോയിരുന്നവരില്‍ ശ്രീമതി ടീച്ചറുടെ മകനുമുണ്ട്.