കൊച്ചി വിമാനത്താവളം പിണറായി വിറ്റു തുലച്ചു,സിയാൽ ഓഹരി കൂടുതൽ യൂസഫലിക്ക്

പൊതു ജനങ്ങളുടേത് എന്ന് കരുതിയ കൊച്ചി വിമാന താവളത്തിന്റെ ഉടമസ്ഥാ അവകാശം അട്ടിമറിച്ചു. കൊച്ചി വിമാനത്താവളത്തിലെ ഭൂരിഭാഗം ഓഹരികളും അട്ടിമറിച്ചെന്ന വിവരമാണ് കർമ ന്യൂസ് ഇപ്പോൾ പുറത്തുവിടുന്നത്. ഇതിനു പിന്നിൽ എം എ യൂസഫലിയും അദ്ദേഹത്തിന്റെ ബിനാമികളുമാണ്. കൊച്ചി വിമാന താവളത്തിന്റെ ഷെയർ യൂസഫലിയുടെ ബിനാമിയായ സെബാസ്റ്റ്യന് എന്നയാൾക്ക് വിറ്റു എന്ന് ക്രൈം നന്ദകുമാർ കർമ ന്യൂസിനോട് പറഞ്ഞു. എയർപോർട്ടിൽ ഷെയറില്ലാത്ത സെബാസ്റ്റ്യൻ എന്നയാൾക്കാണ് ഒരു ലക്ഷത്തി ഇരുപതിനായിരം ഷെയർ മറിച്ചു വിറ്റത്.

ലാവലിൻ കേസ് അട്ടിമറിക്കാൻ വേണ്ടിയാണ് പിണറായി വിജയൻ കൊച്ചി വിമാനത്താവളം സ്വകാര്യ വ്യക്തികൾക്ക് അടിയറവ് വയ്ച്ചത്.
ഹൈക്കോടതിയിലെയും സിബിഐ കോടതിയിലെയും ലാവ്ലിൻ കേസ് അട്ടിമറിച്ച് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിയിൽ ജഡ്ജിമാരായ ആർ രഘുവിന് 5 കോടിയും ഉബൈദിന് 50 കോടിയും കൊടുത്തു എന്ന് ഒരു പത്രപ്രവർത്തകൻ ഇന്ത്യൻ പ്രസിഡന്റിനും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്കും നൽകിയ പരാതിയിൽ ഷെയർ മറിച്ചു വിറ്റ കാര്യം പറയുന്നുണ്ട്. സിയാലിന്റെ ബഹുഭൂരപക്ഷം ഷെയറും ബഹുഭൂരിപക്ഷം ഷെയറും സ്വകാര്യ വ്യക്തികളുടെ കയ്യിലാണ്.

ക്രൈം നന്ദകുമാറുമായി കർമ്മ ന്യൂസ് ചീഫ് എഡിറ്റർ നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം