പെണ്‍കുട്ടിയെ മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലളിത് പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. ലളിത്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിനെ നടുക്കിയ സംഭവം നടന്നത്.

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആയ തിലക് ധാരി സരോജിനെ ആണ് അറസ്റ്റ് ചെയ്തത്. കൂട്ടബലാത്സംഗത്തിനിരയായ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തിയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചത്.

നാലംഗ സംഘം പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിവരുത്തിയത്. ബന്ധുവിനൊപ്പമെത്തിയ കുട്ടിയെ മൊഴിയെടുക്കാന്‍ മുറിയിലേക്ക് കൊണ്ടുപോയി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പീഡിപ്പിക്കുകയായിരുന്നു.

സംഭവ ശേഷം ഒളിവിലായ എസ്എച്ച്ഒ തിലക് ധാരി സരോജിനെ സസ്പെന്‍ഡ് ചെയ്തു.പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  സംഭവസമയം സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു.