ഷാറുഖിന്റെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തുവാൻ സാധിക്കില്ല- ഡിജിപി

കോഴിക്കോട്. ട്രെയിനിലെ തീവെപ്പ് കേസില്‍ പിടിയിലായ ഷാറൂഖ് സെയ്ഫിക്ക് വിശദമായ മെഡിക്കല്‍ പരിശോധന നടത്തുമെന്ന് ഡിജിപി അനില്‍കാന്ത്. പ്രതിയുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കിയ ശേഷമാണ് പരിശോധന നടത്തുക. പ്രതിയുടെ ഭീകരബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പുറത്ത് പറയുവാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിനില്‍ നടന്ന അക്രമണത്തിന്റെ പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം യുഎപിഎ ചുമത്തണമോ എന്ന് തീരുമാനിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിയെ വൈദ്യ പരിശോധന നടത്തിയ ശേഷമാകും ചോദ്യം ചെയ്യല്‍ ആരംഭിക്കുക. മഹാരാഷ്ട്ര പോലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും സംയുക്ത നീക്കത്തിലാണ് പ്രതി പിടിയിലായതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ്. അതേസമയം ട്രെയിനില്‍ തീവയ്പ്പ് നടത്തിയത് ഒറ്റയ്ക്കാണെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ പ്രതിയുടെ മോഴി കള്ളമാണെന്നാണ് പോലീസ് നിഗമനം. ആക്രമണം എന്തിനായിരുന്നുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കുവാന്‍ പ്രതി തയ്യാറായിട്ടില്ല.