കള്ളം പറയുന്നവരെ കാക്ക കൊത്തും, എഎപി എംപിയെ പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി. സോഷ്യല്‍ മീഡിയയില്‍ ആം ആദ്മി എംപി രാഘവ് ഛദ്ദയെ കാക്ക കൊത്താന്‍ വരുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. രാഘവ് ഛദ്ദയെ പാര്‍ലമെന്റിന്റെ പുറത്തുവച്ചാണ് കാക്ക കൊത്താന്‍ വന്നത്. രാഘവ് ഫോണില്‍ സംസാരിച്ചു കൊണ്ടു വരുമ്പോള്‍ അപ്രതീക്ഷിതമായി കാക്ക കൊത്തുകയും അദ്ദേഹം ഞെട്ടുന്നതും ചിത്രത്തില്‍ കാണാന്‍ സാധിക്കും.

അതേസമയം ചിത്രം വൈറലായതോടെ ബിജെപിയും പരിഹാസവുമായി രംഗത്തെത്തി. നുണ പറയുന്നവരെ കാക്ക കൊത്തുമെന്ന അടിക്കുറിപ്പോടെയാണ് ബിജെപി ഡല്‍ഹി ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ഇത്രയും കാലം ഇത് ഇത് കേട്ടുകേള്‍വി മാത്രമായിരുന്നു എന്നാല്‍ ഇപ്പോള്‍ നുണ പറയുന്നവരെ കാക്ക കൊത്തുന്നത് കണ്ടുവെന്നും ബിജെപി പരിഹസിക്കുന്നു.