സിദ്ദിഖിന്റെ മകന്‍ റാഷിൻ വിടവാങ്ങി

നടൻ സിദ്ദിഖിന്റെ മകൻ അന്തരിച്ചു. സാപ്പി എന്ന് സ്നേഹത്തോടെ വിളിക്കുന്ന റാഷിൻ ആണ് അന്തരിച്ചത്. നിർമ്മാതാവ് ബാദുഷ അടക്കമുള്ളവർ ആദരാജ്ഞലികൾ നേർന്നുകൊണ്ട് രംഗത്തെത്തി. 37 വയസായിരുന്നു റാഷിന് . വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

വില്ലൻ കഥാപാത്രങ്ങളും സ്വഭാവിക കഥാപാത്രങ്ങളും ഒരുപോലെ അവതരിപ്പിച്ച് വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച നടനാണ് സിദ്ദിഖ്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ സിദ്ദിഖ് അഭിമുഖങ്ങളിലും മറ്റും അധികം തുറന്ന് സംസാരിക്കാറില്ല. സിദ്ദിഖിന്റെ ആദ്യ വിവാഹത്തിലെ മക്കളാണ് ഷഹീനും അനുജനും. വാപ്പയ്ക്ക് പിന്നാലെ മകൻ ഷഹീന്‍ സിദ്ദിഖും മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.