ഈ പ്രദര്‍ശനത്തിലൂടെ നിങ്ങള്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്, ഒരു ആത്മ നിര്‍വൃതി അല്ലേ, റിമയ്ക്ക് എതിരെ സൈബര്‍ ആക്രമണം

പലപ്പോഴും നടിമാര്‍ സൈബര്‍ ആക്രമണത്തിന് ഇരയാകാറുണ്ട്. സോഷ്യല്‍ മീഡിയകളിലും മറ്റും പങ്കുവെയ്ക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും പലപ്പോഴും നടിമാര്‍ മോശമായ കമന്റുകള്‍ക്ക് ഇരയാകാറുണ്ട്. നേരത്തെ അനശ്വര രാജന്‍ ഷോര്‍ട്‌സ് ധരിച്ച് പങ്കുവെച്ച ചിത്രത്തിന് വലിയ തോതില്‍ സൈബര്‍ അക്രമണം നേരിടേണ്ടതായി വന്നിരുന്നു. താരം കാലുകള്‍ പ്രദര്‍ശിപ്പിച്ചതായിരുന്നു പ്രശ്‌നം.

ഇപ്പോള്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത് നടി റിമ കല്ലിങ്കലാണ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന റിമ ഇപ്പോള്‍ ഭര്‍ത്താവും സംവിധായകനുമായി ആഷിക് അബുവിനൊപ്പം റഷ്യയില്‍ അവധി ആഘോഷത്തിലാണ്. താരം റഷ്യയില്‍ നിന്നും പങ്കുവെച്ച ചിത്രങ്ങള്‍ക്ക് വന്‍ സൈബര്‍ അക്രമണമണ് നടക്കുന്നത്. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് റഷ്യല്‍ നിന്നുള്ള ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡീപ്പ് നെക്ക് ഗൗണ്‍, ഷോര്‍ട്‌സ്, ഷര്‍ട്ട് തുടങ്ങിയവയെല്ലാമാണ് താരം വിവിധ ഫോട്ടോകളില്‍ ധരിച്ചിരിക്കുന്നത്. ആഷിക് അബു തന്നെയാണ് റിമയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

മോഡേണ്‍ വേഷങ്ങള്‍ ധരിച്ച് ഫോട്ടോകള്‍ പകര്‍ത്തി പോസ്റ്റ് ചെയ്യുന്നതിലൂടെ റിമ മേശമായ സന്ദേശം സമൂഹത്തിന് നല്‍കുന്നുവെന്നുള്ള തരത്തിലാണ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘ഈ പ്രദര്‍ശനത്തിലൂടെ നിങ്ങള്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. ഒരു ആത്മ നിര്‍വൃതി അല്ലേ…?’ ‘തുടക്കത്തില്‍ നല്ല പെണ്ണായിരുന്നു. സ്വയം നശിപ്പിച്ചു’ ‘ബീഫ് ലേഗ് പീസ് കടയില്‍ തൂകി വെച്ചിരിക്കുന്നത് പോലെ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ ഫെമിനിസം ചര്‍ദ്ദിക്കുന്ന സമയം ജിം പോയാല്‍ ഉപകാരമായേനെ….’ എന്നിങ്ങനെയാണ് താരത്തിന്റെ ഫോട്ടോകള്‍ക്ക് വന്ന കമന്റുകള്‍. ഈ കമന്റുകള്‍ക്ക് റിമ മറുപടി നല്‍കിയിട്ടില്ല.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തില്‍ കൂടിയാണ് റിമ അഭിനയം ആരംഭിച്ചത്. നര്‍ത്തകിയും മോഡലുമായ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ കൂടിയായിരുന്നു. പിന്നീട് നിദ്ര , 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം താരത്തിന് ലഭിച്ചു. ലോക്ക് ഡൗണ്‍ കൊവിഡ് കാലത്ത് യാത്രകളും സിനിമാ ജീവിതവും ഒരുപോലെ നിലച്ചപ്പോള്‍ വല്ലാതെ ആശങ്കപ്പെട്ടിരുന്നുവെന്ന് അഭിമുഖങ്ങളില്‍ റിമ പറയാറുണ്ടായിരുന്നു.