കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച ഡോക്ടര്‍ നജ്മക്കെതിരെ സൈബര്‍ ആക്രമണം

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച ഡോക്ടര്‍ നജ്മ സലീമിനെതിരെ സൈബര്‍ ആക്രമണം. മെഡിക്കല്‍ കോളജിലെ അനാസ്ഥകള്‍ വെളിപ്പെടുത്തിയതിന്റെ പേരില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം സജീവമാണെന്ന് ഫേസ്ബുക്കിലൂടെ നജ്മ തന്നെയാണ് അറിയിച്ചത്. സൈബര്‍ ആക്രമണത്തിനെതിരെ ഡോ. നജ്മ പൊലീസ് കമ്മീഷണര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് നജ്മ.

‘ഇതില്‍ വ്യക്തിഹത്യ ചെയ്യുന്ന പരാമര്‍ശങ്ങള്‍ക്കും അസഭ്യ വര്‍ഷത്തിനും എതിരെ പോലീസ് കമ്മീഷണര്‍ക്കും സൈബര്‍ സെല്ലിലും പരാതി നല്‍കിയിരിക്കുകയാണ്. രാഷ്ട്രീയപരമായ ആരോപണങ്ങള്‍ക്കും അപകീര്‍ത്തിപ്പെടുത്തലിനും എതിരെ കോടതിയില്‍ ഡീഫെമേഷന്‍ സ്യൂട്ടും ഫയല്‍ ചെയ്യുന്നുണ്ട്. സൈബര്‍ ആക്രമണം എന്നെ തളര്‍ത്തുന്നില്ല. എങ്കിലും സത്യങ്ങള്‍ തുറന്നു പറയുന്നവര്‍ക്ക് ഇനിയും എന്നെപ്പോലെ ദുരനുഭവങ്ങള്‍ ഉണ്ടാകാതെയിരിക്കാനും അനീതിയ്ക്ക് എതിരെ ശബ്ദിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ശ്രമം’. നജ്മ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കളമശേരി മെഡിക്കല്‍ കോളേജിലെ അനാസ്ഥകള്‍ വെളിപ്പെടുത്തിയതിന്റെ പേരില്‍ എനിക്കെതിരെ സൈബര്‍ ആക്രമണം സജീവമാണ്. ഇതില്‍ വ്യക്തിഹത്യ ചെയ്യുന്ന പരാമര്‍ശങ്ങള്‍ക്കും അസഭ്യ വര്‍ഷത്തിനും എതിരെ പോലീസ് കമ്മീഷണര്‍ക്കും സൈബര്‍ സെല്ലിലും പരാതി നല്‍കിയിരിക്കുകയാണ്. രാഷ്ട്രീയപരമായ ആരോപണങ്ങള്‍ക്കും അപകീര്‍ത്തിപ്പെടുത്തലിനും എതിരെ കോടതിയില്‍ ഡീഫെമേഷന്‍ സ്യൂട്ടും ഫയല്‍ ചെയ്യുന്നുണ്ട്.

സൈബര്‍ ആക്രമണം എന്നെ തളര്‍ത്തുന്നില്ല. എങ്കിലും സത്യങ്ങള്‍ തുറന്നു പറയുന്നവര്‍ക്ക് ഇനിയും എന്നെപ്പോലെ ദുരനുഭവങ്ങള്‍ ഉണ്ടാകാതെയിരിക്കാനും അനീതിയ്ക്ക് എതിരെ ശബ്ദിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ശ്രമം.