സുരേഷ്ജിയെ തൊട്ടാൽ ഷമ്മി തിലകന് പൊള്ളും ,ഇത് ഇനം വേറെയാ

സുരേഷ് ഗോപിയെ നല്ലവനെന്നു പറഞ്ഞാൽ ഏറ്റവും കൂടുതൽ ചൊരിയുന്നത് കേരളത്തിലെ ഇസ്ലാമിസ്റ്റുകൾക്കോ? അങ്ങനെ ആണെന്നാണ് ഇപ്പോൾ ഷമ്മി തിലകന് നേരെയും അദ്ദേഹത്തിന്റെ മരിച്ചു പോയ അച്ഛൻ തിലകന് നേരെയും വരുന്ന സൈബർ ഇടത്തേ കമന്റുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ ഇടത് ഇസ്ലാമിസ്റ്റുകളുടെ തീവ്ര സംഘം വളരുന്നു നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് പിറന്നാളാശംസകൾ നേർന്ന നടൻ ഷമ്മി തിലകന് നേരെ കൂട്ടം ചേർന്ന് സൈബർ ആക്രമണം. ജൂൺ 26-ന് ആയിരുന്നു സുരേഷ് ഗോപിയുടെ പിറന്നാൾ. മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളടക്കം താരത്തിന് ആശംസകൾ നേർന്നിരുന്നു. നടൻ ഷമ്മി തിലകനും സുരേഷ് ഗോപിക്ക് സമൂഹമാധ്യമങ്ങൾ വഴി ആശംസ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇടത് ഇസ്ലാമിസ്റ്റുകൾ കൂട്ടം ചേർന്ന് നടനെതിരെ രംഗത്ത് വന്നത്.

ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം. ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി,
സിനിമയും സേവനവും ഒരുമിച്ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ. സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും. പിറന്നാളാശംസകൾ പ്രിയ സുഹൃത്തേ. സ്നേഹത്തിൻ പര്യായമേ”-എന്നായിരുന്നു സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ച് ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചത്. നിമിഷനേരങ്ങൾക്കുള്ളിൽ താരത്തിന്റെ പോസ്റ്റിന് താഴെ അധിക്ഷേപ കമെന്റുകൾ നിറഞ്ഞു.

രാഷ്‌ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ സുരേഷ് ഗോപിക്കെതിരെയും തനിക്കെതിരെയും വിദ്വേഷം ചൊരിഞ്ഞവർക്ക് ഷമ്മി തിലകൻ മറുപടിയും കൊടുക്കുന്നുണ്ട്. മഹാനായ നടൻ തിലകനെയും അധിക്ഷേപിച്ചുകൊണ്ടാണ് മിക്ക കമന്റുകളും. ഇതോടെ താരത്തിന് പിന്തുണയുമായി മറ്റൊരു പക്ഷവും കമന്റ് ബോക്സിൽ എത്തി. കേരളത്തിൽ ഇടത് ഇസ്ലാമിസ്റ്റുകളുടെ തീവ്ര സംഘം വളരുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് നടൻ ഷമ്മി തിലകന് നേരെ നടക്കുന്ന ആക്രമണം.

സുരേഷ് ഗോപി തനിക്കു എത്രത്തോളം പ്രീയപ്പെട്ട ഒരാൾ ആണെന്ന് പലപ്പോഴും ഷമ്മി തിലകൻ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ ഒരു കഥ ഇങ്ങനെയാണ് ഡൽഹിയിൽ നിന്നും കൊണ്ട് ബ്വാന്ന ഒരു സ്വീറ്റ് ഒരു ഷൂട്ടിങ് സൈറ്റിൽ വെച്ച പങ്കു വെച്ചപ്പോൾ ഷമ്മിക്കിക്കു കൊതി തീരെ കഴിക്കാനായില്ല അതിനു മുമ്പേ സംഭവം തീർന്നു പോയി ശ്ശേ..; ഒരെണ്ണം കൂടി എടുക്കാമായിരുന്നു..!
കുറ്റബോധം തോന്നി.
അല്ലെങ്കിലും അതങ്ങനാണല്ലോ..; പലപ്പോഴും ജീവിതത്തില്‍ കൈക്കുമ്പിളില്‍കൊണ്ടു വച്ചുതരുന്ന പലതിന്റെയും വിലയും ഗുണവും നമ്മള്‍ വൈകി മാത്രമാകും തിരിച്ചറിയുക..!
ഇല്ല, എനിക്ക് മതിയായില്ല.
ഇനിയും വേണം..!
ആഗ്രഹം ഒരു കൊതിയായി നാവില്‍ അവശേഷിപ്പിച്ച് മെല്ലെ ഞാന്‍ അദ്ദേഹത്തെ തന്നെ സമീപിച്ചു..!
‘സുരേഷ്ജീ..; സ്വീറ്റ് ഒത്തിരി സ്വാദിഷ്ടമായിരുന്നു..; എനിക്ക് നല്‍കാന്‍ ഒരെണ്ണംകൂടിയുണ്ടാകുമോ…!? ‘
അതിനകംതന്നെ അത് എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കി കഴിഞ്ഞിരുന്ന അദ്ദേഹം വിഷമത്തോടെ പറഞ്ഞു..;
‘അയ്യോ..; തീര്‍ന്നുപോയല്ലോ ഷമ്മീ…’

അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ഞാന്‍, എന്നിലെ നിരാശ മറച്ചു പിടിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു..;
‘സാരമില്ല സുരേഷ് ജീ..! സാരമില്ല..!’
അപ്പോഴേക്കും ‘ഷോട്ട് റെഡി’ എന്ന സംവിധായകന്റെ അറിയിപ്പ് വന്നു..!
അറിയിപ്പ് ലഭിച്ച ഭാഗത്തേക്ക് ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ ആ ശബ്ദം ആര്‍ദ്രമായി എന്റെ കാതില്‍ മന്ത്രിച്ചു.
‘തിലകന്‍ചേട്ടന്റെ മകന്‍ വെഷമിക്കണ്ട. ഈ കടം ഞാന്‍ വീട്ടും’
പാപ്പന്റെ ഷൂട്ട് കഴിഞ്ഞ് എല്ലാരും പിരിഞ്ഞു, അദ്ദേഹം ഡല്‍ഹിക്കും, ഞാന്‍ കൊല്ലത്തേക്കും മടങ്ങി..! അതിജീവനത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ‘മധുരമൂറുന്ന’ ആ കടത്തിന്റെ കഥ ഞാന്‍ മറന്നു. എന്നാല്‍, കൃത്യം ഒരു മാസം കഴിഞ്ഞ് ഫെബ്രുവരി 13 -ന് ഒരു വിളിയെത്തി..!

‘ഷമ്മീ.., സുരേഷ് ഗോപിയാണ്..! നിങ്ങള്‍ക്ക് ഞാന്‍ തരാനുള്ള കടം അല്പസമയത്തിനകം നിങ്ങളുടെ വാതില്‍ പടിയില്‍ എത്തും..! സ്വീകരിച്ചു കൊള്ളുക..!’
പറഞ്ഞു തീര്‍ന്നില്ല..! കോളിംഗ് ബെല്‍ മുഴങ്ങി..!
ആകാംക്ഷയോടെ ഞാന്‍ വാതില്‍ തുറന്നു. ആര്‍ട്ട് ഡയറക്ടര്‍ ശ്രീ. സാബു റാം വാതില്‍ക്കല്‍..!
ചേട്ടന്റെ വീട്ടിലെത്തിക്കണം എന്ന് പറഞ്ഞു സുരേഷ്ഗോപി സാര്‍ തന്നയച്ചതാണെന്ന് അറിയിച്ച് ഒരു പൊതി ഏല്‍പ്പിച്ചിട്ട് സാബു യാത്രയായി. ഞാന്‍ ഇന്നോളം കഴിച്ചിട്ടുള്ളതില്‍വച്ച്, അനുഭവിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ‘മധുരം’ നിറച്ചുവച്ചിട്ടുള്ള ആ സ്നേഹപ്പൊതിയുമായി തിരികെ നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു, കൃത്യം ഒരു മാസം മുമ്പ് അദ്ദേഹം പറഞ്ഞത്.

‘തിലകന്‍ചേട്ടന്റെ മകന്‍ വെഷമിക്കണ്ട..; ഈ കടം ഞാന്‍ വീട്ടും’ പ്രിയ സുരേഷ്ജി ഒത്തിരി സന്തോഷത്തിലാണ് ഞാന്‍..! ഒപ്പം, അങ്ങയെ പോലെ മനഷ്യപ്പറ്റുള്ളതും, സഹജീവികളോട് കരുണയുള്ളവനുമായ ഒരു അതുല്യ കലാകാരന്റെ കാലഘട്ടത്തില്‍ ജീവിക്കാനായതില്‍ അഭിമാനിക്കുന്നു ഞാന്‍. നിങ്ങള്‍ ഒരു വിസ്മയമാണ്..!

സൂപ്പര്‍ സ്റ്റാറുകള്‍ക്കും മേലേയാണ് എന്റെയുള്ളില്‍ അങ്ങേയ്ക്കുള്ള സ്ഥാനം. കുതികാല്‍ വെട്ടാതെയും., കുത്തിത്തിരിപ്പുണ്ടാക്കാതെയും, ദന്തഗോപുരങ്ങളിലെ മിഥ്യാബോധത്തിലാണ്ടു കഴിയാതെയും..; കൂടെയുള്ളവരുടെ, ഒപ്പമുള്ളവരുടെ/ഒറ്റപ്പെടുന്നവരുടെ ജീവിതങ്ങള്‍ കൂടി സംരക്ഷിക്കാന്‍… അവരുടെ കൊച്ചു കൊച്ചു താല്പര്യങ്ങള്‍ പോലും തന്റെ കടമായി കണ്ട് അവരെ സംരക്ഷിച്ചു പിടിക്കാന്‍, ചേര്‍ത്തു പിടിക്കാന്‍ കഴിയുന്ന അങ്ങയെ പോലുള്ളവരാണ് സൂപ്പര്‍സ്റ്റാര്‍.. അങ്ങയെ പോലുള്ളവര്‍ മാത്രമാണ് സൂപ്പര്‍ സ്റ്റാര്‍.. ആ സ്നേഹവും കരുതലും തന്നെയാണ് ഈ പിറന്നാൾ ദിനത്തിലും ഷമ്മി തിലകൻ പങ്കു വെച്ചപ്പോൾ ഇടതു പക്ഷ ഇസ്ലാമിസ്റ്റുകൾക്ക് ഇരിക്കപ്പൊറുതിയിലത്തായത്.