കുട്ടിയുടെ ചുണ്ടില്‍ ചുംബിച്ച സംഭവം, കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിച്ച് ദലൈലാമ

ന്യൂഡല്‍ഹി. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ബാലന്റെ ചുണ്ടില്‍ ചുംബിക്കുകയും നാവില്‍ നക്കാന്‍ ആശ്യപ്പെടുകയും ചെയ്ത സംഭവം വിവാദമായതോടെ കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിച്ച് ദലൈലാമ. നിഷ്‌കളങ്കമായ തമാശയോടെയുള്ള സമീപനമാണ് പലപ്പോഴും തന്റെ അടുത്ത് വരാറുള്ളവരോട് സ്വീകരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്ര്‌സ്താവനയില്‍ പറയുന്നു.

ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയോട് അനുചിതമായി പെരുമാറിയെന്ന് ആക്ഷേപം. ദലൈലാമ ആണ്‍കുട്ടിയെ ചുംബിക്കുന്നതായി പുറത്ത് വന്ന വീഡിയോ വിവാദത്തിലായിരി ക്കുകയാണ്. ദലൈലാമ ആണ്‍കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്നതായി വീഡിയോ ദൃശ്യത്തില്‍ കാണാം. ഇതിനിടെ നാക്ക് പുറത്തേയ്ക്ക് നീട്ടി കുട്ടിയോട് വായ്ക്കുള്ളി ലാക്കാന്‍ ആവശ്യപ്പെടുകയാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സമൂഹ മാദ്ധ്യമങ്ങളിലടക്കം നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

സാമൂഹ്യമാധ്യങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കുട്ടിയോടുള്ള ദലൈലാമയുടെ പെരുമാറ്റം ചോദ്യം ചെയ്തും നിയമ നടപടി ആവശ്യപ്പെട്ടും നിരവധിപേര്‍ രംഗത്ത് എത്തുകയാണ്. ദലൈലാമയ്ക്ക് പെരുമാറ്റ ദൂഷ്യമുള്ളതായും കൂട്ടിയോടുള്ള അതിരുകടന്ന പെരുമാറ്റത്തിന് പീഡോഫീലിയയുടെ പേരില്‍ നിയമ നടപടി സ്വീകരിക്കേണ്ടതാണെന്നും നിരവധിപേര്‍ ആവശ്യപ്പെടുന്നുണ്ട്.

ടിബറ്റില്‍ ജനിച്ച മംഗോളിയന്‍ ബാലനെ പത്താം ഖാല്‍ഖ ജെറ്റ്സണ്‍ ഥാംപ റിംപോച്ചെ ആയി ദലൈലാമ ദിവസങ്ങള്‍ക്ക് മുന്പാണ് നാമകരണം ചെയ്തിരുന്നത്. ബുദ്ധമതത്തിലെ മൂന്നാമത്തെ ഉയര്‍ന്ന പദവിയിലേയ്ക്ക് പുതിയ നോമിനിയെ പ്രഖ്യാപിച്ച പിറകെയാണ് ദലൈലാമ പുതിയ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.