രജിത് സറിനെ വിളിച്ചപ്പോൾ ഫോൺ ബ്ലോക്ക് ചെയ്യാനും ഇതിലൊന്നും ഞാൻ ഇടപെടില്ലെന്നും പറഞ്ഞു- ദയ അശ്വതി

ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി.ബിഗ്‌ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്.ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്. അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ദയ. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായത്. പിന്നാലെ വിവാഹ ബന്ധം വേർപിരിയുകയും ചെയ്തു

ഇപ്പോളിതാ ബി​ഗ് ബോസിനെക്കുറിച്ച് പറയുകയാണ് താരം, ഷോ നിർത്തിവെച്ച് പുറത്തിറങ്ങിയ സമയത്ത് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. അന്ന് സംസാരിക്കാനായി രജിത് കുമാറിനെ വിളിച്ചിരുന്നുവെന്ന് ദയ പറയുന്നു. ഈ സീസണിലെ തന്റെ ഇഷ്ടമത്സരാർത്ഥി ആരാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ദയ പങ്കുവെച്ച പോസ്റ്റിങ്ങനെ

ബിഗ്ഗ് ബോസ് സീസൺ 3 അവസാനിച്ച് പുറത്തിറങ്ങിയപ്പോൾ സൂര്യക്ക് വേണ്ടി മണിക്കുട്ടൻ സംസാരിച്ചത് മണിക്കുട്ടൻ്റെ നല്ല മനസ്സ്.ബിഗ്ഗ് ബോസ്സ് സീസൺ 2 നിർത്തിവെച്ച് ഞാനും പുറത്തിറങ്ങി എൻ്റെ നേരേയും മറ്റു മൽസരാർത്ഥികളുടെ നേരേയും സൈബർ അക്രമണം ശക്തമായി ഉണ്ടായി .അതിനെ കുറിച്ച് രണ്ട് വാക്ക് സംസാരിക്കാൻ വേണ്ടി മാഷിൻ്റെ ഫോണിൽ ഞാനും വിളിച്ചു അപ്പോൾ എൻ്റെ ഫോൺ block ചെയ്യാൻ എന്നോട് പറഞ്ഞു, മാത്രമല്ല ഇതിലൊന്നുo ഞാൻ ഇടപെടില്ല എന്നും പറഞ്ഞു. ഇപ്പോൾ ഇതാ സൂര്യയും ഞാനും ഒരു പോലെ ചീപ്പ് ഗൈം കളിക്കുകയാണ് എന്നും രജിത്ത് സാർ പറയുന്നു

രജിത്ത് സാറിനോട് എൻ്റെ മാത്രം ചോദ്യമാണ് ഇത്…രജിത്ത് സാറിൻ്റെ കൂടെ നിന്ന് ഗ്രൂപ്പിസം കളിച്ച ആ ഗ്രൂപ്പിലുള്ളവർ നല്ല ഗൈം മാത്രമാണോ കളിച്ചത്? ഒരു കൈ പിഴവ് ആണെന്ന് അറിയാം എന്നാലും ആ ഗൈം ചീപ് ആയതു കൊണ്ട് മാത്രമല്ലേ രജിത്ത് സാറിനെ ബിഗ്ഗ് ബോസ്സ് ഷോയിൽ നിന്നും പുറത്താകണ്ടി വന്നത്. ഇതൊക്കെ തന്നത്താൻ ഉണ്ടാകിട്ട് എന്തിന് മറ്റുള്ളവരുടെ മെക്കിട്ട് കേറുന്നു. കഷ്ട്ടം പുറത്തിറങ്ങിട്ട് ചേതമില്ലാത്ത ഒരു ഉപകാരം സൈബർ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ രണ്ട് വാക്ക് സംസാരിക്കാൻ പോലും ചെയ്യാത്ത മാഷാണ് ഇന്നത്തെ താരം ചീപ്പ് ഗൈം കളിക്കാത്ത താരം… സമ്മതിച്ചു