ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി

തിരുവനന്തപുരം. മാർച്ച് 31 വരെ സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവും ഇക്കാര്യത്തിൽ സാവകാശം വേണമെന്ന ബസ്സുടമകളുടെ അഭ്യർഥനയും മാനിച്ചാണ് തീരുമാനം എന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങൾ ചർച്ചചെയ്യാൻ കൊച്ചിയിൽ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചുചേർത്ത യോഗത്തിൽ കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ സംസ്ഥാനത്തോടുന്ന എല്ലാ ബസ്സുകളിലും ഫെബ്രുവരി 28-ന് മുൻപ് ക്യാമറകൾ ഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു.