എനിക്കും ചേരണം സി.പി.എമ്മിൽ, മുഖ്യമന്ത്രിക്ക് കത്തെഴുതി ദീപാ മനോജ്, പാർട്ടിയിൽ ചേർന്നാൽ ഉള്ള ഗുണങ്ങൾ ഇങ്ങിനെ

സി.പി.എമ്മിൽ ചേരാൻ മുഖ്യമന്ത്രി പിണറായി വിജയനു തുറന്ന കത്തെഴുതി ദീപാ മനോജ്. കുട്ടികളുടെ അവകാശങ്ങൾക്കായി പോരാടുകയും, ദില്ലിയിലെ സാമൂഹിക പ്രവർത്തകയും മലയാളിയുമായ ദീപാ മനോജ് എന്തെനാണ്‌ സി.പി.എമ്മിൽ ചേരാൻ ആഗ്രഹിക്കുന്നത് എന്നും മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ പറയുന്നു. ജോലി ഉറപ്പാക്കാൻ.. കൊന്നിട്ട് വന്നാലും ബലാത്സംഗം ചെയ്താലും മാമ പണി ചെയ്താലും മോഷണം അഴിമതി ഒക്കെ നടത്തിയാലും അങ്ങയുടെ പാർട്ടിയുടെ ഭാഗമാകയാൽ എനിക്ക് നേട്ടങ്ങൾ മാത്രമേ ഉണ്ടാകൂ എന്നാണ്‌ ദീപ പിണറായി വിജനേതിഴുതിയ കത്തിൽ പറയുന്നു. മാത്രമല്ല പാർട്ടിയിലേക്ക് ഞാൻ വരുമ്പോൾ നല്ല മൂർച്ചയുള്ള ഒരു വാളും, കുറച്ച് ബോംബുകളും കൂടി എനിക്ക് വേണം അതും അവിടെ കരുതി വയ്ക്കാനും ദീപ കത്തിൽ പറയുന്നു. വാളയാർ കേസുമായി ബന്ധപ്പെട്ടാണ്‌ മുഖ്യമന്ത്രിക്ക് ഇങ്ങിനെ ഒരു കത്ത് എഴുതിയത്. വാളയാറിലെ കുട്ടികളുടെ മാതാപിതാക്കളുമായി സംസാരിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‌ ദീപ എഴുതിയ കത്ത് ഇങ്ങിനെ,

പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അറിയാൻ.. ഞാൻ ഡൽഹിയിൽ നിന്നും ദീപ മനോജ്‌ പാവങ്ങൾക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ അവിടെയൊക്കെ ജാതി മത രാഷ്ട്രീയ വേർതിരിവില്ലാതെ പ്രതികരിക്കുന്ന ആളാണ്.. പ്രവർത്തിക്കുന്ന ആളാണ്.. നമ്മൾ പലതവണ നേരിട്ട് കണ്ടിട്ടും മിണ്ടിയിട്ടുമുണ്ട്.. അന്നും ഞാൻ പറഞ്ഞിരുന്നു ഒന്നും ശരിയല്ല… എന്നു.. ഇന്ന് വീണ്ടും പറയുന്നു.. ഇതെന്റെ അങ്ങേക്കുള്ള രണ്ടാമത്തെ കത്താണ്

അങ്ങ് അറിയുമോ കൃതിക, ശരണ്യമാരേ.. അവരുടെ മാതാപിതാക്കളുമായി ഞാൻ കുറച്ചു നേരം സംസാരിച്ചിരുന്നു. 9 ഉം 11 ഉം വയസ്സുള്ള വളയാറിലെ ആത്മഹത്യ എന്താണെന്നു അറിയാത്ത രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു ആദ്യം ചേച്ചിയെയും മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷം അനിയത്തിയേയും തല്ലി കൊന്നു കെട്ടിത്തൂക്കിയപ്പോൾ അങ്ങയുടെ സർക്കാരിന് അതൊരു വലിയ കാര്യമായിരുന്നില്ല എന്നു പ്രതികളെ വെറുതെ വിട്ടപ്പോൾ മനസ്സിലായി.. ഒന്നു പറയൂ സാറെ തന്തക്കു പിറക്കാത്ത ആ പ്രതികൾക്ക് ഈ കുട്ടികളുടെ ഏതു അവയവം ആണോ കാമം ഉണർത്തിയത്? രണ്ട് വർഷങ്ങൾക്കു ശേഷം അവന്റെ ഒക്കെ ഏതു സേവനത്തിനു പ്രത്യുപകാരമാണ് വെറുതെ വിടാൻ പ്രേരണ ആയതു? ജലജ മാധവൻ എന്ന പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നത് കൂടി ഒന്നു കേൾക്കണേ.. അവരുടെ അമ്മ കരഞ്ഞു കൊണ്ടു എന്നോട് ആവശ്യപ്പെട്ടത് ഒന്നുമാത്രം.. കുറ്റവാളികളെ വെറുതെ വിടല്ലേ മേഡം. ഇനിയുമൊരമ്മയും അച്ഛനും കരയാൻ ഇടയാവാതിരിക്കട്ടെ മേഡം എന്നു..

ഇനി ഒരു ജിഷ ഉണ്ടാവില്ല എന്നു തറപ്പിച്ചും ഉറപ്പിച്ചും പറഞ്ഞു അമ്മ പെങ്ങന്മാരുടെ വോട്ട് പിടിച്ച് അധികാരത്തിൽ വന്ന അങ്ങ് ജിഷ ക്ക് നീതി വാങ്ങി കൊടുത്തോ? അതിന് മുൻപ് കിരാതമായി കൊല്ലപ്പെട്ട സൗമ്യക്ക് നീതി കിട്ടിയോ? ഗോവിന്ദചാമിയെ തൂക്കി കൊന്നോ??

സിപിഎം ൽ ചേരാൻ ഞാനും പ്ലാൻ ചെയ്യുന്നു.. എന്തിനെന്നല്ലേ.. ജോലി ഉറപ്പാക്കാൻ.. കൊന്നിട്ട് വന്നാലും ബലാത്സംഗം ചെയ്താലും മാമ പണി ചെയ്താലും മോഷണം അഴിമതി ഒക്കെ നടത്തിയാലും അങ്ങയുടെ പാർട്ടിയുടെ ഭാഗമാകയാൽ എനിക്ക് നേട്ടങ്ങൾ മാത്രമേ ഉണ്ടാകൂ.. ഒരുക്കി വെക്കൂ എനിക്കുമൊരു മൂർച്ചയുള്ള വാളും അരയിൽ കെട്ടാൻ ഒരു ബോംബും തരൂ..

വാളയാർ കേസിൽ CWC ചെയർമാൻ പ്രതികളുടെ വക്കീൽ ആയതെങ്ങനെ എന്നു മുഖ്യമന്ത്രി പറയണം..തൊടുപുഴ കേസിലെ അഞ്ജനക്ക് താങ്കളുടെ പാർട്ടി കൊടുക്കുന്ന പിന്തുണ ഞാൻ പലതവണ പറഞ്ഞു കഴിഞ്ഞു… കേരളഹൊസിൽ വച്ച് പല മന്ത്രിമാരേയും മന്ത്രി ശ്രീ ബാലനെയും നേരിട്ട് കണ്ടു ഇക്കാര്യം ഞാൻ പറഞ്ഞതുമാണ്..കോഴിക്കോട് ലവ് ജിഹാദിന് ഇരയാക്കപ്പെട്ട പെണ്കുട്ടിയോടും കുടുംബത്തോടും അങ്ങ് കാണിച്ച നെറികേട് എനിക്കറിയാം പകരം പ്രതിയെ സംരക്ഷിക്കുന്നതിന് അങ്ങയുടെ സർക്കാർ ഉല്സുകത കാണിച്ചതും നേരിട്ടറിയാം..

സർ ഓർക്കുന്നുണ്ടോ.. ദളിതനായ മധുവിനെ അടിച്ചു കൊന്നപ്പോൾ ഞാൻ ഒരു തുറന്ന കത്തെഴുതിയിരുന്നു.. ഇന്നിതാ മറ്റൊരു ദളിത കുടുംബത്തിന് വേണ്ടി ഒരിക്കലൂടെ ശക്തമായ പ്രതിഷേധം ഞാൻ രേഖപ്പെടുത്തുന്നു..അല്ല സാറെ.. 9 ഉം 11 ഉം വയസ്സുള്ള പിഞ്ചു കുഞ്ഞുമായി ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നു വിശദീകരണം നൽകിയ DYSP സോജൻ അങ്ങയുടെ നല്ല സേവകൻ ആണെങ്കിലും അയാൾക്ക്‌ തന്റെ പെങ്ങളുമായും മകളുമായും ഉള്ള ബന്ധം ആയിരിക്കില്ല ബാക്കി എല്ലാവർക്കും എന്നു ആ നെറികെട്ട കാക്കിപണിക്കാരനോട് പറയാൻ ആഗ്രഹിക്കുന്നു.

മുഖ്യമന്ത്രിസാറെ എന്തുകൊണ്ടാണ് അങ്ങയുടെ ഭരണകാലത്തു ഞങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങൾ ഇങ്ങനെ തൂങ്ങിയാടുന്നത്.. എന്തുകൊണ്ടാണ് കോടതിയിൽ സർക്കാർ ഇടപെടലുകൾ നടത്തുന്നത്?എന്തുകൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടും ആ കുട്ടികളുടെ അമ്മ പ്രതികൾ കുട്ടികളെ ഉപദ്രവിക്കുന്നത് കണ്ടു എന്നു വിളിച്ചു പറഞ്ഞിട്ടും വെറുതെ വിട്ടത്?എന്തുകൊണ്ടാണ് മൂത്തവൾ മരിച്ച ദിവസം അവളുടെ വീടിന്റെ പരിസരത്തു നിന്നു രണ്ട് പേർ ഇറങ്ങി പോകുന്നത് കണ്ടു എന്ന ഇളയ കുട്ടിയുടെ മൊഴി മുഖവിലയ്ക്ക് എടുക്കാതിരുന്നത്?

എന്തുകൊണ്ടാണ് സത്യം വിളിച്ചു പറഞ്ഞ ഇളയ കുട്ടിയെ മരണത്തിൽ തള്ളിയിട്ടത്?എന്തുകൊണ്ടാണ് മൂത്ത കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ ഇളയ കുട്ടിയുടെ മരണം വരെ കൈമാറാതിരുന്നത്?എന്തുകൊണ്ടാണ് മനുഷ്യാവകാശത്തിന്റെ ധ്വംസനം ഉണ്ടായിട്ടും അങ്ങയുടെ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രാജി വെക്കാത്തതു?? ഇവർ ദളിതർ ആയത് കൊണ്ടാണോ? അവർക്കു മലം സമ്മാനപ്പൊതി അയച്ചത് ആരായാലും അവരോട് അഭിനന്ദനങ്ങൾ അറിയിക്കാൻ ഈ അവസരം ഉപയോഗിക്കട്ടെ..

ഇതൊക്കെ എന്റെ മാത്രമല്ല ഓരോ സാധാരണകാരന്റെയും മനസിൽ അങ്ങയോടും അങ്ങയുടെ സർക്കാരിനോടും ചോദിക്കാൻ കരുതി വച്ച ചോദ്യങ്ങൾ ആണ്.പിന്നെ പിണറായി സാറെ.. താങ്കളുടെ സർക്കാരും അമ്മ പെങ്ങളെ തിരിച്ചറിയാത്ത പോലീസും ഒരു തുടരന്വേഷണം നടത്തി ഇനിയും ഒത്തിരി വിഷമിക്കണ്ട..സ്വകാര്യ ഏജൻസിയോ അല്ലെങ്കിൽ CBI യോ ഈ കേസ് പുനരന്വേഷണം നടത്തട്ടെ..പഴയ FIR ഉം കുറ്റപത്രവും, അന്വേഷണ റിപ്പോർട്ടും ഒരിക്കലും സത്യസന്ധമായിരിക്കില്ല എന്നുറപ്പുള്ളതു കൊണ്ടും താങ്കളുടെ സർക്കാരിലും അന്വേഷണത്തിലും ഞങ്ങൾ സാധാരണ ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടതിനാൽ സ്വകാര്യ ഏജൻസിയെയോ CBI യെയോ കേസ് അനേഷിക്കട്ടെ.. കോടതി വിധിക്കു നേരെ നിങ്ങളുടെ സർക്കാർ ഇതിലും വലിയ എന്ത് അപ്പീൽ നൽകുമെന്നാണ്?

ദളിതരോട് ചിറ്റമ്മ നയം കാണിച്ചാൽ ഇന്ന് അവരോടൊപ്പം കടലുപോലെ ആർത്തിരമ്പുന്ന സാധാരണക്കാർ ഒപ്പമുണ്ടാകും എന്നു സർ മറക്കരുത്.. അപ്പീൽ വേണ്ട.. പുനരന്വേഷണമാണ് വേണ്ടത്.. അങ്ങയുടെ പോലീസിന്റെ സേവനം ഈ കേസിൽ വേണ്ട.. CBI അല്ലെങ്കിൽ സ്വകാര്യ ഏജൻസി ക്ക് അന്വേഷണ ചുമതല കൊടുക്കുക..

വാളയാർ പെൺകുട്ടികൾക്കു നീതി കിട്ടണം. അവരുടെ മാതാപിതാക്കൾക്ക് ഒപ്പം..
അവരുടെ നീതിക്കായി പോരാടുന്ന ഓരോ വ്യക്തികൾക്കുമൊപ്പം ഞാനും ഉണ്ടാവും.. തന്റെ മകളെ നശിപ്പിച്ചവനെ ഇല്ലാതാക്കിയ ശങ്കരനാരായണൻ എന്ന അച്ഛന് ഹൃദയം കൊണ്ടു വണങ്ങുന്നു..ഈ ജ്വാല കെട്ടടങ്ങില്ല സർ.. കൃതിക ശരണ്യമാർക്ക് നീതി കിട്ടുവോളം.. സത്യം ജയിക്കാൻ ആഗ്രഹിക്കുന്ന പെൺകുഞ്ഞുങ്ങൾക്കു സുരക്ഷ വേണം എന്നാഗ്രഹിക്കുന്ന ഒരായിരം അച്ഛനമ്മമാർ എനിക്കൊപ്പം ഉണ്ടാവും എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.